എം-സോണ്‍ റിലീസ് – 1134
ക്ലാസ്സിക് ജൂൺ 2019 – 14
ഭാഷ | ജാപ്പനീസ് |
സംവിധാനം | Jûzô Itami |
പരിഭാഷ | അഖില പ്രേമചന്ദ്രൻ |
ജോണർ | കോമഡി |
Info | F2C63A2CCF4AAEA7D622CAB28FD8CB8031BAB57F |
ഒരു നൂഡിൽസ് ഉണ്ടാക്കിയ കഥ
ട്രക്ക് ഡ്രൈവറായ ഗോറോയും സഹായി ഗണ്ണും യാത്രാ മദ്ധ്യേ നൂഡിൽസ് കഴിക്കാൻ ഒരു ഹോട്ടലിൽ കയറുന്നതോടെ, അതിന്റെ ഉടമസ്ഥ ടംപോപൊയുടെ ജീവിതം മാറി മറിയുകയാണ്. തംപോപൊ എന്നാൽ ജമന്തി എന്നർത്ഥം. നൂഡിൽസ് ഏറ്റവും മികച്ചതാക്കാൻ അവർ നടത്തുന്ന യാത്ര രസകരവും ഒപ്പം രുചികരവുമാണ്. തംപോപൊ പൂർണമായും ഒരു സംവിധായകന്റെ ചിത്രമാണ്. വിഭവങ്ങൾ ഓരോന്നും അതാത് സമയത്ത് സംവിധായകൻ വിളമ്പും. നൂഡിൽസ് കഥക്ക് ഒപ്പം തന്നെ ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി ഉപകഥകളും അദ്ദേഹം പറയുന്നു.
ചിത്രത്തിന്റെ തുടക്കത്തിൽ കഥാപാത്രം നേരിട്ട് പ്രേക്ഷകരോട് നടത്തുന്ന സംസാരം സംവിധായകന്റെ വേറിട്ട ചിന്തയുടെ ഉദാഹരണമാണ്. നർമത്തിൽ ചാലിച്ച സംഭാഷണങ്ങൾ പലതും ഇംഗ്ലീഷിലേക്കുള്ള പരിഭാഷയിൽ തന്നെ നഷ്ടമായി എന്നത് നിർഭാഗ്യകരമാണ്. സംഭാഷണത്തിൽ സമൂഹത്തിലെ വിവിധ തുറയിലുള്ളവരെ, അവരുടെ ചാപല്യങ്ങളെ സംവിധായകൻ കളിയാക്കുന്നുമുണ്ട്. പ്രമത്തിൽ ചാലിച്ചാണ് ഭക്ഷണത്തിന്റെ കഥ അവതരിപ്പിച്ചിടിക്കുന്നത്. അഭിനേതാക്കളുടെ പ്രകടനവും ഏറെ ഹൃദ്യമാണ്. – അഖില പ്രേമചന്ദ്രൻ