3096 Days
3096 ഡേയ്സ് (2013)
എംസോൺ റിലീസ് – 513
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Sherry Hormann |
പരിഭാഷ: | ഷാൻ വി.എസ് |
ജോണർ: | ബയോപിക്ക്, ക്രൈം, ഡ്രാമ |
3096 ഡേയ്സ് എന്നാ ഈ സിനിമ ഒരു യഥാര്‍ത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കി എടുത്തിട്ടുള്ളതാണ്. ഓസ്ട്രേലിയയില്‍ വെച്ച് ഒരു പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി എട്ടുവര്‍ഷത്തോളം ഇരുണ്ട അണ്ടര്‍ ഗ്രൗണ്ടില്‍ പാര്‍പ്പിച്ച ഒരു യഥാര്‍ത്ഥ സംഭവം അരങ്ങേറിയിരുന്നു. ആ സംഭവത്തെ അടിസ്ഥാനമാക്കി അന്നത്തെ ആ പെണ്‍കുട്ടി ആയ നടാഷ കാംപുഷ് എഴുതിയ അനുഭവ കഥ പുസ്തകമായി 3096 Days In Captivity എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേ കഥയെ അടിസ്ഥാനമാക്കി ഷെറി ഹോര്‍മാന്‍ എടുത്ത സിനിമയാണ് 3096 ഡേയ്സ്.