എം-സോണ്‍ റിലീസ് – 1609
മാങ്ക ഫെസ്റ്റ് – 01

ഭാഷ | ജാപ്പനീസ് |
സംവിധാനം | Katsuhiro Ôtomo |
പരിഭാഷ | നെവിൻ ജോസ് |
ജോണർ | ആനിമേഷന്‍, ഡ്രാമ, സയൻസ് ഫിക്ഷൻ |
1988-ൽ പുറത്തിറങ്ങിയ ജാപ്പനീസ് ആനിമേറ്റ് പോസ്റ്റ്-അപ്പോക്കാലിപ്റ്റിക് സൈബർപങ്ക് ചിത്രമാണ് അകിര. പ്രശസ്ത ജാപ്പനീസ് മംഗ ആർട്ടിസ്റ്റ്, കത്സുഹിരോ ഒട്ടോമോയാണ് സംവിധായകൻ.
2019 ൽ നടക്കുന്ന കഥയായ അകിരയിൽ, ബൈക്ക് സംഘത്തിന്റെ നേതാവായ ഷതാരെ കനേഡയെ ചുറ്റിപ്പറ്റി കഥ വികസിക്കുന്നു. ബാല്യകാലസുഹൃത്തായ ടെറ്റ്സുവോ ഷിമ മോട്ടോർ സൈക്കിൾ അപകടത്തിന് ശേഷം അവിശ്വസനീയമായ ടെലികൈനറ്റിക് കഴിവുകൾ നേടിയെടുക്കുന്നു, ക്രമേണ അരാജകത്വത്തിനും വിപ്ലവത്തിനും ഇടയിൽപ്പെട്ട മഹാനഗരമായ നിയോ ടോക്കിയോയെ മുഴുവൻ ഭീതിയിൽ ആഴ്ത്തുന്നതാണ് കഥാസാരം.
ലോകത്ത് ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും മികച്ച ആനിമേറ്റഡ്, സയൻസ് ഫിക്ഷൻ സിനിമകളിലൊന്നായും ജാപ്പനീസ് ആനിമേഷന്റെ ഒരു നാഴികക്കല്ലായും നിരൂപകർ ഇതിനെ കണക്കാക്കുന്നു.