എം-സോണ്‍ റിലീസ് – 2556

ഭാഷ | തെലുഗു |
സംവിധാനം | Jonathan Vesapogu |
പരിഭാഷ | സാരംഗ് ആർ. എൻ |
ജോണർ | ഡ്രാമ, റൊമാൻസ് |
2020ൽ റിലീസായ തെലുഗു റൊമാന്റിക് പടമാണ് ” അമരം അഖിലം പ്രേമ “.
IAS പഠിച്ച് പാസാവാൻ ഹൈദരാബാധിലേക്ക് വരുന്ന അഖില എന്ന പെൺകുട്ടിയിലൂടെയാണ് ചിത്രം തുടങ്ങുന്നത്. അവിടെ വെച്ച് അമരം എന്ന പയ്യൻ അഖിലയെ കാണുകയും, അവളോട് സ്നേഹം തോന്നുകയും, അവളുടെ സ്നേഹം പിടിച്ച് പറ്റാൻ കാട്ടി കൂട്ടുന്ന രസകരമായ കാര്യങ്ങളുമാണ് പിന്നീട് അങ്ങോട്ട്.
വെറും റൊമാന്റിക് ചിത്രമായി ഒതുങ്ങി പോവാതെ ഒരു അച്ഛൻ – മകൾ ബന്ധത്തിന്റെ ആഴവും എടുത്ത് കാട്ടുന്നുണ്ട്. അമരത്തിന്റെയും അഖിലയുടെയും പ്രണയം വിജയിക്കുമോ ഇല്ലയോ എന്ന് കണ്ട് തന്നെ അറിയുക.