എം-സോണ്‍ റിലീസ് – 157
ഭാഷ | പോളിഷ് |
സംവിധാനം | Andrzej Wajda |
പരിഭാഷ | ഗീത തോട്ടം |
ജോണർ | ഡ്രാമ, റൊമാൻസ്, വാർ |
കേഴ്സ്ഡ് സോൾഡിയെർസ് അഥവാ ശപിക്കപ്പെട്ട സൈനികർ, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിൽ പോളണ്ടിൽ പിറവിയെടുത്ത രഹസ്യ സേനാവിഭാഗം ആയിരുന്നു ഇവർ. ഭരണാധികാരികൾക്കും ഉന്നത പദവിയിലിരിക്കുന്നവർക്കും മാത്രം അറിയാവുന്ന ചാവേർ പോരാളികൾ.
രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണം തുടച്ച് നീക്കാനും വളർന്ന് കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് പശ്ചാത്തലവും ആശയങ്ങളും ഇല്ലാതാക്കാനും രാജ്യത്തെ ഭരണാധികാരികളെ സഹായിക്കുക എന്നതായിരുന്നു ഇവരുടെ ദൗത്യം.
ഈ സേനാ വിഭാഗത്തിലെ അംഗങ്ങളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ മാസിയേക്കും ആന്ദ്രെയും. ഇരുവരും ഒരു ദൗത്യത്തിന്റെ ഭാഗമായാണ് കഥാ പശ്ചാത്തലമായ ഗ്രാമത്തിൽ എത്തുന്നത്.
അത്യന്തം അപകടം പിടിച്ച ഇരുവരുടെയും ദൗത്യം പോളണ്ടിലെ കമ്മ്യൂണിസ്റ്റ് മേധാവിയായ കമ്മിസാർ ഷൂകെയെ വധിക്കുക എന്നതായിരുന്നു, ആദ്യത്തെ ശ്രമത്തിൽ ഇരുവരും പരാജയപ്പെടുകയും ചെയ്തു.
ഷൂകെ ഗ്രാമത്തിൽ എത്തിയത് യുദ്ധത്തിനിടെ കാണാതായ തന്റെ മകനെ അന്വേഷിച്ച് ആയിരുന്നു. മരണത്തെ അയാൾക്ക് ഭയമില്ല ,എന്നാൽ അതിന് മുൻപ് തന്റെ മകനെ ഒരുനോക്ക് കാണണം എന്നയാൾക്ക് നിർബന്ധമുണ്ടായിരുന്നു.