എം-സോണ്‍ റിലീസ് – 714
ഭാഷ | പേര്‍ഷ്യന്‍ |
സംവിധാനം | Hana Makhmalbaf |
പരിഭാഷ | മോഹനൻ ശ്രീധരൻ |
ജോണർ | Drama, War |
അഫ്ഗാനിസ്ഥാനിലെ പടുകൂറ്റന്‍ ബാമിയന്‍ ബുദ്ധ പ്രതിമകള്‍ താലിബാന്‍ ഭരണകൂടം തകര്‍തെറിഞത് സമീപ കാലത്ത് ലോകജനതയെ ഞെട്ടിപ്പിച്ചു കളഞ്ഞ ഒരു സംഭവമായിരുന്നു .എന്നാല്‍ ആ രാജ്യത്തെ നിസ്സഹാരായ ജനതയ്ക്ക് മേല്‍ താലിബാന്‍ നടത്തുന്ന മനുഷ്യത്ത രഹിതമായ കാഴ്ച കണ്ട് ബുദ്ധ പ്രതിമകള്‍ സ്വയം തകരുന്നു എന്ന് സ്ഥാപിക്കുകയാണ് ലജ്ജയാല്‍ ബുദ്ധന്‍ തകര്‍ന്നു എന്ന സിനിമയിലൂടെ സംവിധായിക .
മനുഷ്യക്കുരുതികളും സ്ത്രീകള്‍ക്കുമേല്‍ മതപരമായ ഒട്ടനവധി വിലക്കുകളും നിലനില്‍ക്കുന്ന അഫ്ഘാനിസ്ഥാനിലെ ബാമിയാനില്‍ യുദ്ധ തടവുകാരെപോലെ ജീവിക്കുന്നവരാണ് ബക്തയെന്ന അഞ്ചു വയസ്സുകാരിയും അവളും അമ്മയും .കര്‍ശനമായ മതനിയമങ്ങള്‍ അനുസരിക്കുന്നതില്‍ വീഴ്ച വരുത്തുന്നവരും ഭരണകൂടത്തിനു എതിരാകുന്നവരെ പുരുഷന്മാരെ അവരുടെ ഭാര്യമാരുടെയും മാതാപിതാക്കളുടെയും കുട്ടികളുടെയും കണ്‍ മുമ്പില്‍ വെച് തലയരിഞ്ഞു കൊല്ലുന്ന സാമുദായിക നീതിയുടെ ഇരകളാണ് ആ കുടുംബവും ,
സ്കൂളില്‍ പോയി പഠികാനുള്ള അടക്കാനാവാത്ത ആഗ്രഹത്തെ തുടര്‍ന്ന് ബക്ത നോട്ടു പുസ്തകത്തിനുള്ള പണം കഷ്ട്ടപെട്ട് സമ്പാദിക്കുന്നു .പേനയ്ക്കു പകരം അമ്മയുടെ ലിപ്സ്ടിക് ആണവല്‍ ഉപയോഗിക്കുന്നേ ,പക്ഷെ സ്കൂളിലെയ്ക്കുള്ള വഴിയില്‍ ആണ്‍കുട്ടികള്‍ അവളെ തടയുന്നു ,താലിബാന്‍റെ കിരാതമായ ശിക്ഷാ ക്രമങ്ങളെ വികലമായി അനുകരിക്കുന്ന അവര്‍ അവളെ കല്ലെറിഞ്ഞു ,കൊല്ലണമോ അതോ അമേരിക്കന്‍ പട്ടാളകാര്‍ ചെയ്യുന്നത്പോലെ വെടിവെച്ചു കൊല്ലണമോ എന്ന തര്‍ക്കത്തിലാണ് ,അവരില്‍ നിന്നെല്ലാം ഒരു വിധം രക്ഷപെട്ട് സ്കൂളില്‍ എത്തുമ്പോള്‍ അവള്‍ക്കു മുന്‍പില്‍സ്കൂള്‍ അധികൃതര്‍ വാതിലുകള്‍ കൊട്ടിയടക്കുകയാണ് ,ടീച്ചേഴ്സും മറ്റ് കുട്ടികളും മോശമായി പെരുമാറുന്നു ,,,
അഫ്ഗാനിസ്ഥാനിലെ കുരുന്നുബാല്യങ്ങളുടെ വികലമായ ദാരുണ ജീവിതം സത്യസന്തമായി അവതരിപ്പിക്കുന്നു സംവിധായിക .