എം-സോണ്‍ റിലീസ് – 1974
MSONE GOLD RELEASE

ഭാഷ | പോളിഷ് |
സംവിധാനം | Jan Komasa |
പരിഭാഷ | എബി ജോസ് |
ജോണർ | ഡ്രാമ |
ഒരു ജൂവനെൽ ഹോമിൽ താമസിക്കുമ്പോൾ ആത്മീയ പരിവർത്തനം അനുഭവിക്കുന്ന 20 കാരനായ ഡാനിയേലിന്റെ കഥയാണ് പോളിഷ് ഡ്രാമ ചിത്രമായ കോർപ്പസ് ക്രിസ്റ്റി പറയുന്നത്. അയാൾ ഒരു പുരോഹിതനാകാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അദ്ദേഹത്തിന്റെ ക്രിമിനൽ പശ്ചാത്തലം കാരണം ഇത് അസാധ്യമാണ്. അങ്ങനെയിരിക്കെ, ഡാനിയേൽ ഒരു ചെറിയ പട്ടണത്തിലെ തടിമില്ലിൽ ജോലിക്ക് അയയ്‌ക്കുമ്പോൾ, അവിടെയെത്തിയ അദ്ദേഹം പുരോഹിതനായി വേഷം മാറി അടുത്ത പള്ളിയിൽ ചെല്ലുന്നു. അവിചാരിതമായി പ്രാദേശിക ഇടവകയുടെ ചുമതല ഏറ്റെടുക്കുകയും ചെയ്യുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. 2019 ലെ ഓസ്‌കാറിന് മികച്ച വിദേശ ചിത്രത്തിനുള്ള പോളണ്ടിൽ നിന്നും ഔദ്യോഗികമായി അയച്ച ചിത്രവും കോർപ്പസ് ക്രിസ്റ്റി ആയിരുന്നു. കൂടാതെ നിരവധി ദേശിയ അന്തർദേശീയ പുരസ്കാരങ്ങളും പ്രദർശനങ്ങളും ചിത്രത്തിന്റെ പേരിലുണ്ട്.