എം-സോണ് റിലീസ് – 1306
ഭാഷ | ഇംഗ്ലീഷ് |
നിർമാണം | Netflix |
പരിഭാഷ | ആര്യ നക്ഷത്രക് |
ജോണർ | Action, Crime, Drama |
Info | 4546EC0C80F783B6BDF0A4CC1F041A67AAD34633 |
ഇപ്പോൾ MCU എന്ന് കേൾക്കാത്തവർ ആരും ഉണ്ടായിരിക്കാൻ വഴിയില്ല. ഇതേ MCUന്റെ തന്നെ ഭാഗമായിട്ടുള്ള, 2015 മുതൽ Netflix നിർമിച്ചു പുറത്തിറക്കിയ സീരീസ് ആണ് Daredevil. ഏറ്റവും മികച്ച സൂപ്പർഹീറോ സീരീസ് ഏതാണെന്ന് ചോദിച്ചാൽ ഭൂരിപക്ഷം പേരുടെയും മറുപടി Daredevil എന്നു തന്നെ ആയിരിക്കും. MCU സിനിമകൾ പൊതുവെ ലൈറ്റ് ടോണിൽ ഉള്ളതാണെങ്കിൽ Netflix സീരീസുകൾ നന്നായി വയലൻസ് നിറഞ്ഞതാണ്. കെട്ടുറപ്പുള്ള കഥയ്ക്കും അഭിനേതാക്കളുടെ മികച്ച പ്രകടനത്തിനും ഒപ്പം സീരിസിന്റെ ഹൈലൈറ്റ് അതിലെ ആക്ഷൻ രംഗങ്ങളാണ്. പരമാവധി റിയലിസ്റ്റിക്കായി തന്നെയാണ് ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളത്.
ചെറുപ്പത്തിൽ ഒരു ആക്സിഡന്റിൽ പെട്ട് ചില രാസവസ്തുക്കൾ ശരീരത്തിൽ കയറിയതുമൂലം കണ്ണിന്റെ കാഴ്ച്ച നഷ്ടമായ മാത്യു മർഡോക്ക് എന്ന ചെറുപ്പക്കാരനായ വക്കീലാണ് കഥയിലെ കേന്ദ്ര കഥാപാത്രം. ആ അപകടത്തോടുകൂടി കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടെങ്കിലും അവന്റെ മറ്റ് ഇന്ദ്രിയങ്ങളുടെ ശേഷികൾ പതിന്മടങ്ങ് വർധിക്കുകയും ചെയ്തിരുന്നു. അതോടെ കണ്ണ് ഉള്ളവരെക്കാൾ അധികം അവൻ കാണാനും കേൾക്കാനും അറിയാനും തുടങ്ങി.
ഒരു സുപ്രഭാതത്തിൽ ശരീരമാകെ രക്തവും കൈയ്യിൽ ഒരു കത്തിയുമായി ഒരു മൃതദേഹത്തിനരികെ ഉറക്കമുണർന്ന, കേസിലെ പ്രതി എന്നു സംശയിക്കുന്ന കാറൻ പേജ് എന്ന യുവതിയുടെ കേസ് മർഡോക്കും സുഹൃത്ത് ഫോഗിയും ഏറ്റെടുക്കുന്നു. അവൾ എങ്ങനെ ആ സാഹചര്യത്തിൽ എത്തി, ആരാണിതിന് പിന്നിൽ, അവരുടെ ഉദ്ദേശം എന്താണ് എന്നെല്ലാം അന്വേഷിച്ചു പോയ മർഡോക്ക് ചെന്നെത്തിയത് വലിയൊരു അധോലോകത്തിലേക്കായിരുന്നു.
കണ്ണുള്ളവർക്ക് കാണാൻ കഴിയാതെ പോവുന്ന സമൂഹത്തിലെ കൊള്ളാരുതായ്മകൾ അറിയാൻ തുടങ്ങിയതോടെ, നിയമം കൊണ്ട് പലപ്പോഴും ഒന്നും ചെയ്യാനാകാതെ വരുമ്പോൾ തിന്മക്കെതിരെ പ്രതികരിക്കാൻ അവനു നേരിട്ട് ഇറങ്ങേണ്ടി വരുന്നു. എന്നാൽ എല്ലാത്തിനും പിന്നിൽ പോലീസിനെയും രാഷ്ട്രീയക്കാരെയും പത്രക്കാരെയും അടക്കം വിലക്ക് വാങ്ങിയ, എപ്പോഴും താൻ ചിന്തിക്കുന്നതിന്റെ രണ്ടു പടി മുന്നിൽ ചിന്തിക്കുന്ന ശക്തനായ പ്രതിയോഗിക്ക് മുൻപിൽ മാത്യു നിസ്സഹായനാവുന്ന കാഴ്ചയാണ് പലപ്പോഴും കാണാനാവുക. തന്റെ സിറ്റിയെ രക്ഷിക്കാനായി മാത്യുവിന്റെ പകൽ നിയമം വഴിയും രാത്രി നേരിട്ടുമുള്ള പോരാട്ടമാണ് Daredevil.