എം-സോണ്‍ റിലീസ് – 149

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Christopher Nolan |
പരിഭാഷ | പ്രശാഖ് പി. പി |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ |
Sക്രിസ്റ്റഫർ നോളന്‍റെ ബാറ്റ്മാൻ സീരീസിലെ ആദ്യത്തെ സിനിമയാണ് 2005 ല്‍ പുറത്തിറങ്ങിയ ബാറ്റ്മാൻ ബിഗിൻസ്. അച്ഛനമ്മമാരുടെ മരണത്തോടെ അനാഥനാകുന്ന ബ്രൂസ് വെയ്ൻ എന്ന കോടീശ്വര പുത്രൻ നാടു വിടുകയും പല പല നാടുകളിൽ അലഞ്ഞ് നടന്ന് ഒടുക്കം ജയിലിൽ അകപ്പെടുകയും ചെയ്യുന്നു. തന്‍റെ മാതാപിതാക്കളെ കൊന്നവനോടുള്ള പ്രതികാരം തീർക്കുക എന്ന ലക്ഷ്യത്തോടെ തിരിച്ചു വരുന്ന ബ്രൂസ് പക്ഷെ അതില്‍ പരാജയപ്പെടുന്നു. തുടർന്ന് റാസാ ഗുൾ എന്നയാളുടെ അടുത്ത് നിന്ന്‍ മാര്‍ഷ്യല്‍ ആര്‍ട്ട്‌സില്‍ പരീശീലനം നേടുന്ന ബ്രൂസ് ഗോഥം സിറ്റിയിലെ കുറ്റകൃത്യങ്ങൾക്ക് തടയിടാനായി രംഗത്തിറങ്ങുന്നു. തന്‍റെ അച്ഛന്‍ വികസിപ്പിച്ചെടുത്ത ആയുധങ്ങളും വേഷവും ഫോക്സ് എന്ന ശാസ്ത്രജ്ഞന്‍റെ സഹായത്തോടെ ബ്രൂസ് വിപുലീകരിക്കുന്നു. താൻ ഏറെ ഭയപ്പെടുന്ന വവ്വാലുകളുടെ പ്രതിനിധിയായി സ്വയം അവരോധിക്കുന്ന അദ്ദേഹം ബാറ്റ്മാൻ എന്ന പേരിൽ ജനങ്ങളുടെ രക്ഷകനാകുന്നു. ഇതിനിടയ്ക്ക് ഗോഥം സിറ്റി നേരിടുന്ന പല അരക്ഷിതാവസ്ഥകളിലൂടെയുമാണ് കഥ മുന്നേറുന്നത്. ഒരു ഓസ്കാര്‍ നോമിനേഷന്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഈ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.