എം-സോണ്‍ റിലീസ് – 200

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Christopher Nolan |
പരിഭാഷ | പ്രശാഖ് പി. പി |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ |
ജോക്കറിന്റെ അരാജകത്വത്തിന് അറുതി വരുത്തിയതിനു ശേഷം 8 വർഷക്കാലം ബാറ്റ്മാൻ അജ്ഞാതവാസത്തിലാണ്. ഹാർവീ ടെന്റിന്റെ ചെയ്തികൾക്കുള്ള പഴി സ്വയം ഏറ്റുവാങ്ങി ജനങ്ങളുടെ മനസ്സിൽ ഒരു കുറ്റവാളിയായി മാറിയ ബാറ്റ്മാൻ തിരിച്ചു വരാൻ നിർബന്ധിതനാകുകയാണ്. ബെയിൻ എന്ന തീവ്രവാദിയുടെ തന്ത്രങ്ങളിൽ നിന്ന് ഗോഥാം നഗരത്തെ രക്ഷിക്കാൻ ബ്രുസ് വെയിൻ വീണ്ടും ഡാർക്ക്നൈറ്റ് ആയി ജനങ്ങൾക്കിടയിൽ എത്തുന്നു. നോളന്റെ ബാറ്റ്മാൻ സീരീസിലെ അവസാന ഭാഗം..