എം-സോണ്‍ റിലീസ് – 141

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Christopher Nolan |
പരിഭാഷ | പ്രശാഖ് പി. പി |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ, |
ക്രിസ്റ്റഫർ നൊളൻ സംവിധാനം ചെയ്ത ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ് ദ ഡാർക്ക് നൈറ്റ്. ഡിസി കോമിക്സിന്റെ ബാറ്റ്മാൻ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം നൊളന്റെ ബാറ്റ്മാൻ ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ്. 2005-ൽ പുറത്തിറങ്ങിയ ബാറ്റ്മാൻ ബിഗിൻസ് ആണ് പരമ്പരയിലെ ആദ്യ ചിത്രം. ക്രിസ്റ്റ്യൻ ബെയ്ൽ ആണ് പ്രധാന കഥാപാത്രമായ ബാറ്റ്മാനെ അവതരിപ്പിച്ചിരിക്കുന്നത്. പുതിയൊരു വില്ലനായ ജോക്കറിനെതിരെയുള്ള (ഹീത്ത് ലെഡ്ജർ) ബാറ്റ്മാന്റെ പോരാട്ടത്തിലാണ് കഥ കേന്ദ്രീകരിച്ചിരിക്കുന്നത്. ഡിസ്ട്രിക്റ്റ് അറ്റോർണി ഹാർവി ഡെന്റ് (ആരൊൺ എക്കർട്ട്), ബാറ്റ്മാന്റെ പഴയ സുഹൃത്തും കാമുകിയുമായ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി റേച്ചൽ ഡോസ് (മാഗി ഗ്ലൈലെൻഹാൽ) എന്നിവരുമായുള്ള ബാറ്റ്മാന്റെ ബന്ധത്തെക്കുറിച്ചും സിനിമയിൽ പ്രതിപാദിച്ചിരിക്കുന്നു.
2008 ജനുവരി 22-ന് ചിത്രം പൂർത്തിയായതിനുശേഷം ജോക്കറായി വേഷമിട്ട ഹീത്ത് ലെഡ്ജർ ഒരു മരുന്നിന്റെ അമിതോപയോഗത്താൽ അന്തരിച്ചു. ഇതിനു ശേഷം ഹീത്ത് ലെഡ്ജറിന് മികച്ച് സഹനടനുള്ള ഓസ്കാർ അവാർഡും ലഭിച്ചു.[2] ഇതുകൊണ്ട് തന്നെ വാർണർ ബ്രോസ്. ലെഡ്ജറിനെ കേന്ദ്രീകരിച്ച് ചിത്രത്തിന്റെ പ്രചാരണം ശക്തമാക്കി. ജൂലൈ 16, 2008-ൽ ഓസ്ട്രേലിയയിലും, ജൂലൈ 18, 2008-ൽ വടക്കേ അമേരിക്കയിലും, ജൂലൈ 24, 2008-ൽ യുണൈറ്റഡ് കിങ്ഡത്തിലും ചിത്രം പുറത്തിറങ്ങി. നിരൂപകരിൽ നിന്നും സാധാരണക്കാരിൽ നിന്നും മികച്ച പ്രതികരണമാണുണ്ടായത്. ലോകമൊട്ടാകെ 1,004 ദശലക്ഷം ഡോളർ നേടാൻ ഈ ചിത്രത്തിന് സാധിച്ചു. വടക്കേ അമേരിക്കൻ ബോക്സ് ഓഫീസിൽ 50 കോടി ഡോളറിലധികം നേടുന്ന രണ്ടാമത്തെ ചിത്രമായി ദ ഡാർക്ക് നൈറ്റ്. ഹീത്ത് ലെഡ്ജർ അവതരിപ്പിച്ച ജോക്കർ എന്ന വില്ലൻ കഥാപാത്രം സിനിമയിലെ എക്കാലത്തെയും മികച്ച വില്ലനായി വാഴ്ത്തപ്പെട്ടു.