എം-സോണ്‍ റിലീസ് – 977
ഭാഷ | കാന്റോണീസ് |
സംവിധാനം | Kar-Wai Wong |
പരിഭാഷ | ശ്രീധർ |
ജോണർ | ക്രൈം, ഡ്രാമ, റൊമാൻസ് |
ലീ.. അവളുടെ ഏകാന്തമായ ലോകത്തിലേക്കു ഒരു ദിവസം ഒരു ചെറുപ്പക്കാരൻ കടന്നു വന്നു. അവന്റെ വാച്ചിലേക്ക് നോക്കി ഒരു നിമിഷം കണക്കു കൂട്ടി ഈ നിമിഷത്തിന്റെ പേരിൽ നിന്നെ ഞാൻ എന്നും ഓർത്തിരിക്കും എന്നവൻ അവളോട് പറഞ്ഞു. അയാൾ അവളെ ഓർക്കുന്നുണ്ടോ എന്നവൾക്കറിയില്ല പക്ഷേ എന്നന്നേക്കുമായി അവളുടെ ഓർമ്മകളിൽ അയാളുടെ മുഖം അന്നത്തോടെ എഴുതപ്പെട്ടു. മിമി.. ലീ എന്തൊക്കെയല്ലായിരുന്നോ അതൊക്കെയായിരുന്നു അവൾ. പക്ഷേ വിധി അവരെ ചേർത്തു വെച്ചത് ആ ചെറുപ്പകാരനിലൂടെ ആയിരുന്നു. ആരായിരുന്നു അയാൾ? കാലുകളില്ലാത്ത ഒരു പക്ഷിയുണ്ട്. അതിനൊരിക്കലും പറക്കൽ നിർത്താനാവില്ല. ചിറകടി നിർത്തുന്ന നിമിഷം അതു ഭൂമിയിൽ വീണു മരിക്കും. തന്നെ ആ പക്ഷിയോടാണ് യോർക്ക് എന്നും ഉപമിച്ചിരുന്നത്.
അയാൾ ഒരു പക്ഷി തന്നെ ആയിരുന്നു. സ്ത്രീകളിൽ നിന്നു സ്ത്രീകളിലേക്ക് പറന്നിരുന്ന പക്ഷി. അവരെ തന്നിലേക്കടുപ്പിക്കുന്നതിലും വേഗത്തിൽ അയാൾക്കവരെ മടുക്കുമായിരുന്നു. അവർക്കു തന്നോടുള്ള സ്നേഹം കൂടുന്നത് അനുസരിച്ചു അയാൾ അവരിൽ നിന്നു അകലുകയാണ് ചെയ്തിരുന്നത്. പുറമെ നിന്നു കാണുന്ന ഒരാൾക്ക് അയാൾ നിര്ദയനായ ഒരു പ്ലേയ് ബോയ് ആയിരുന്നു. അതി വിദഗ്ദ്ധമായി സ്ത്രീകളുടെ സ്നേഹം കവർന്നെടുത്തു ക്രൂരമായി അവരുടെ ഹൃദയം തകർത്തെറിയുന്നവൻ. എന്തു കൊണ്ടയാൾ ഇങ്ങനെ ആയി എന്നു ആരും അന്വേഷിക്കുന്നില്ല. സിനിമയുടെ ഉള്ളറകളിൽ അയാളുടെ ഹൃദയം ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
“I always thought one minute flies by. But sometimes it really lingers on. Once, a person pointed at his watch and said to me, that because of that minute, he’d always remember me.”
കടപ്പാട് : അനുശ്രീ നാഥ് (CPC Post)