എം-സോണ്‍ റിലീസ് – 1595

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Thomas Vinterberg |
പരിഭാഷ | ഫ്രെഡി ഫ്രാൻസിസ് |
ജോണർ | ഡ്രാമ, റൊമാൻസ് |
തോമസ് ഹാഡിയുടെ ‘ഫാർ ഫ്രം മാഡിംഗ് ക്രൗഡ്’ എന്ന ക്ലാസിക് നോവലിനെ ആധാരാമാക്കി 2015 ഇറങ്ങിയ ഈ ചിത്രം 1870കളിൽ ബ്രിട്ടനിൽ ജീവിച്ചിരുന്ന ബാത്ഷെബ എവർഡീൻ എന്ന ലക്ഷ്യബോധമുള്ള ശക്തയായ ഒരു പെൺകുട്ടിയുടെ കഥ പറയുന്നു. യുവതിയായ ഒരു സ്ത്രീയ്ക്ക് ഒരു ഭർത്താവും ഒരു പിയാനോയും കുറച്ചു വസ്ത്രങ്ങളും ഒരു കുതിരവണ്ടിയുമാണ് ആവശ്യമെന്നുള്ള സാമൂഹിക ചിന്തയെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട്, തന്റെ അങ്കിളിന്റെ മരണശേഷം തനിക്കു ലഭിച്ച താറുമാറായി കിടക്കുന്ന ഫാം പഴയതുപോലെ തന്നെ മികച്ച ഒരു ഫാമാക്കി മാറ്റാനുള്ള പോരാട്ടവും, അവളോട് വിവാഹാഭ്യർത്ഥന നടത്തുന്ന, അവളുടെ ജീവിതത്തെ സ്വാധീനിക്കുന്ന മൂന്ന് പുരുഷൻമാരുടെയും കഥപറയുന്നു. ഗബ്രിയേൽ ഓക്ക് എന്ന ആട്ടിടയനും ഫ്രാൻസിസ് ട്രോയ് എന്ന പട്ടാളക്കാരനും വില്യം ബോൾഡ്വുഡ് എന്ന ധനികനായ മധ്യവയസ്കനും സമൂഹത്തിലെ വ്യത്യസ്തരായ പുരുഷൻമാരുടെ പ്രതീകങ്ങളാണ്.
ഈ നോവലിന്റെ തന്നെ നാലാമത്തെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം.