എം-സോണ് റിലീസ് – 1173
ഭാഷ | വിയറ്റ്നാമീസ് |
സംവിധാനം | Le-Van Kiet |
പരിഭാഷ | മുഹമ്മദ് റാസിഫ് |
ജോണർ | ആക്ഷൻ, ഡ്രാമ, ത്രില്ലർ |
Info | C71D029425753A300709A197A67311DA79DB590D |
പഴയ കാലം മറക്കാനാണ് താൻ ഇന്ന് അവിടെ നിൽക്കുന്നത്. ആർക്കും ഇന്ന് താൻ യഥാർത്ഥത്തിൽ ആരാണെന്നു പോലും അറിയില്ല. പുതിയ ജീവിതം കഷ്ടതകൾ നിറഞ്ഞത് ആണെങ്കിലും 10 വർഷത്തോളം താൻ പിടിച്ച് നിന്നു. ഇന്ന് പക്ഷേ എല്ലാം മാറിയിരിക്കുന്നു. അവർ തൊട്ടിരിക്കുന്നത് തെറ്റായ ആളെ ആണ്. തന്റെ മകളെ!! അവരുടെ ആ തെറ്റിനുള്ള പരിഹാരം ഒന്നേ ഉള്ളൂ… എന്താണവളുടെ മനസ്സിൽ?
പരുന്ത് റാഞ്ചാതെ തന്റെ കുഞ്ഞുങ്ങളെ ചിറകിന്റെ സുരക്ഷയിൽ കാത്തു സൂക്ഷിക്കുന്ന തള്ള കോഴി കാണിക്കുന്ന ശ്രദ്ധയിൽ അവളുടെ ആകെ ഉള്ള ധൈര്യവും ശക്തിയും എല്ലാം കാണാനാകും. ഇതു പോലെ ആണ് ഒരു പക്ഷേ എല്ലാ ജീവികളുടെയും ഇടയിൽ എന്നു തോന്നുന്നു. പറഞ്ഞു വരുന്നത് ഡിസ്‌കവറി ചാനലിലെ ഡോക്യുമെന്ററിയെ കുറിച്ചൊന്നും അല്ല. ഒരു സിനിമയെക്കുറിച്ചാണ്. വാണിജ്യ സിനിമാ ലോകത്തിലേക്ക് വിയറ്റ്‌നാമിൽ നിന്നുള്ള ഏറ്റവും വലിയ ചുവടു വെപ്പാണ് ‘Furie’ എന്ന ആക്ഷൻ സിനിമ.
കഥ എന്ന നിലയിൽ ഒന്നാന്തരം ക്ളീഷേ ആണ് ചിത്രം. പക്ഷേ സിനിമയെ ഇഷ്ടപ്പെടാൻ വലിയ ഒരു ഘടകം ഒരുക്കി വച്ചിട്ടുണ്ട്, ‘Thanh Van’ എന്ന നടിയുടെ ആക്ഷൻ രംഗങ്ങൾ. മികച്ച ആക്ഷൻ കൊറിയോഗ്രാഫി ആണ് ചിത്രത്തിൽ ഉള്ളത്. ഒന്നര മണിക്കൂർ ഉള്ള സിനിമ ഈ ആക്ഷൻ രംഗങ്ങൾ കാരണം തന്നെ തീരുന്നത് പോലും അറിയില്ല. പ്രത്യേകിച്ചും ക്ളീഷേ ആയ ഒരു കഥ ഉള്ളപ്പോൾ. അസാധ്യമായ സംഘട്ടന മികവ് ആണ് സിനിമയുടെ പ്ലസ് പോയിന്റ്. സമാനമായ സിനിമകൾ ഒക്കെ ധാരാളം കണ്ടിരിക്കാം എങ്കിലും സംഘട്ടന രംഗങ്ങൾ സിനിമയിൽ വിശ്വസനീയം ആക്കുവാൻ ട്രെയിനിംഗിനോടൊപ്പം ഒരു പ്രത്യേക grace കൂടി വേണം എന്ന് കരുതുന്നു.
തന്റെ നാൽപ്പതാം വയസ്സിൽ മോഡൽ, പാട്ടുകാരി, അഭിനേത്രി എന്നിവയിൽ നിന്നും ഒക്കെ വലിയ നിലയിൽ എത്തിയിരിക്കുകയാണ് വിയറ്റ്നാമിലെ ആരാധകരുടെ പ്രിയപ്പെട്ട നായിക. മുൻപും ആക്ഷൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും Furie എന്ന സിനിമയുടെ ജീവൻ തന്നെ അവരായിരുന്നു. നിങ്ങൾ ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിങ്ങൾക്കീ ചിത്രത്തെ സമീപിക്കാം.
കടപ്പാട് : movieholicviews