Heimebane Season 1
ഹൈമെബാൺ സീസൺ 1 (2018)

എംസോൺ റിലീസ് – 2664

ഭാഷ: നോർവീജിയൻ
നിർമ്മാണം: Motlys
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: ഡ്രാമ, സ്പോർട്ട്
IMDb

7.9/10

Series

N/A

നോർവെ ഫുട്ബോൾ ഒന്നാം ഡിവിഷനിലേക്ക് വർഷങ്ങൾക്ക് ശേഷം സ്ഥാനക്കയറ്റം കിട്ടി പുതിയ സീസൺ തുടങ്ങാൻ തയ്യാറെടുക്കുകയാണ് വാർഗ് IL. ആദ്യ കളിക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് കോച്ച് പാട്രിക് ഹാൽസെൻ പക്ഷപാതം മൂലം പരിശീലന മൈതാനത്ത് തളർന്ന് വീഴുന്നതോടെ പകരക്കാർക്കായുള്ള തിരച്ചിൽ തുടങ്ങേണ്ടി വരികയാണ് ജനറൽ മാനേജർ എസ്പെന്. ഊർൺ എന്ന ക്ലബ്ബിലെ പെൺകുട്ടികളുടെ ടീമിനെ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ വരെ എത്തിച്ച ഹെലേന മിക്കെൽസന്റെ വ്യത്യസ്തമായ രീതി എസ്പെന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതോടെ നോർവെ ഫുട്ബോൾ ചരിത്രത്തിലാദ്യമായി ഒന്നാം ഡിവിഷനിൽ ഒരു ടീമിനെ സ്ത്രീ പരിശീലക ഏറ്റെടുക്കുകയാണ്. തീരുമാനത്തോട് എതിർപ്പുള്ള കളിക്കാരെയും സ്പോൺസർമാരെയും ആരാധകരെയും കൈയ്യിലെടുക്കുകയും അതോടൊപ്പം നോർവെയിൽ വമ്പന്മാരോട് പോരാടി ഒന്നാം ഡിവിഷനിലെ സ്ഥാനം നിലനിർത്താനും ഹെലേനക്ക് ആകുമോ എന്നതാണ് ഹൈമെബാൺ ഒന്നാം സീസണിന്റെ ഇതിവൃത്തം.