എംസോൺ റിലീസ് – 2901

ഭാഷ | കൊറിയൻ |
സംവിധാനം | Sang-ho Yeon |
പരിഭാഷ | പ്രശോഭ് പി. സി. |
ജോണർ | ക്രൈം, ഡ്രാമ, ഫാന്റസി |
വിഖ്യാത കൊറിയൻ ചിത്രമായ “ട്രെയിൻ റ്റു ബുസാനി“ന്റെ സംവിധായകൻ യോൻ സാങ്-ഹോയുടെ സംവിധാനത്തിൽ ഇറങ്ങിയ കൊറിയൻ ഡാർക്ക് ഫാൻ്റസി ത്രില്ലർ സീരീസാണ് ഹെൽബൗണ്ട്. പാപികൾക്ക് ലഭിക്കുമെന്ന് പറയപ്പെടുന്ന നരകശിക്ഷ കൺമുന്നിൽ കാണേണ്ടി വന്നാൽ ഈ ലോകം അതിനോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് ചിത്രം പറയുന്നത്. മനുഷ്യൻ ഭയന്ന് നല്ലരായി ജീവിക്കുമോ, അതോ ആ ഭയം മുതലെടുക്കാനും ആളുകളുണ്ടാകുമോ? സസ്പെൻസും ഭീതിയും നിറഞ്ഞ മികച്ച സ്ക്രിപ്റ്റിലൂടെ ഏറെ ശ്രദ്ധ നേടിയ ഹെൽബൗണ്ട് നെറ്റ്ഫ്ലിക്സിലെ വ്യൂവർഷിപ്പിൽ റെക്കോഡുമിട്ടു.
ചില വ്യക്തികളുടെ മുമ്പിൽ ഒരു രൂപം പ്രത്യക്ഷപ്പെട്ട് അവരുടെ മരണദിവസം പ്രഖ്യാപിക്കുകയും അവർ നരകത്തിൽ പോകുമെന്ന് അറിയിക്കുകയും ചെയ്തിട്ട് മറയുന്നു. ആ ദിവസം വരെ ഭീതിയോടെയുള്ള കാത്തിരിപ്പാണ് അവർക്ക്. ആ കാത്തിരിപ്പ് ചിലപ്പോൾ സെക്കന്റുകൾ മാത്രമാകാം, വർഷങ്ങളുമാകാം. നിരവധി പേർ പരസ്യമായി മരണശിക്ഷ ഏറ്റുവാങ്ങുന്നു. ഇത് ദൈവത്തിൻ്റെ പ്രവർത്തിയോ, പിശാചിൻ്റെ പ്രവർത്തിയോ? സ്വപ്നമോ യാഥാർത്ഥ്യമോ? അതോ ആരെങ്കിലും നടത്തുന്ന നാടകമോ? ഇതടക്കം എല്ലാ ചോദ്യത്തിനും ഉത്തരവുമായി രംഗത്ത് വരികയാണ് ന്യൂ ട്രൂത്ത് എന്ന സംഘടന.