എം-സോണ്‍ റിലീസ് – 1519

ഭാഷ | പേർഷ്യൻ |
സംവിധാനം | Michael Winterbottom |
പരിഭാഷ | ഫയാസ് മുഹമ്മദ് |
ജോണർ | ഡ്രാമ |
ടോണി ഗ്രിസോണി തിരക്കഥ എഴുതി മൈക്കൽ വിന്റർബോട്ടം സംവിധാനം ചെയ്ത് 2002 പുറത്തിറങ്ങിയ ചിത്രമാണ് “ഇൻ ദിസ് വേൾഡ്”
കഥ നടക്കുന്നത് പാകിസ്ഥാനിലെ അഭയാർത്ഥി ക്യാമ്പിലാണ്. അഭയാർത്ഥികൾ കടന്നു പോകുന്ന വേദനാജനകമായ അവസ്ഥകളിലൂടെയാണ് കഥ ആരംഭിക്കുന്നത്. നല്ലൊരു പാർപ്പിടമോ, ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ കിട്ടാത്ത അവസ്ഥ. അതെല്ലാം തന്നെ വളരെ ഭംഗിയായി സംവിധായകൻ ഒപ്പിയെടുത്തിട്ടും ഉണ്ട്.
അവിടെ നിന്നും നല്ലൊരു ജീവിതം ആഗ്രഹിച്ച് ഇനായതുള്ളയുടെയും ജമാലിന്റെയും ലണ്ടൻ യാത്രയാണ് ചിത്രത്തിന്റെ പശ്ചാത്തലം. നിയമവിരുദ്ധമായി കൂടിയേറി പാർക്കാൻ അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
മികച്ച പശ്ചാത്തല സംഗീതം, ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.