Kirik Party
കിറിക് പാർട്ടി (2016)
എംസോൺ റിലീസ് – 1154
ഭാഷ: | കന്നഡ |
സംവിധാനം: | Rishab Shetty |
പരിഭാഷ: | മുഹമ്മദ് റാസിഫ് |
ജോണർ: | കോമഡി, ഡ്രാമ |
രക്ഷിത് ഷെട്ടി എന്നത് ഇന്നൊരു ബ്രാന്റാണ്. കന്നഡക്കാർക്ക് മാത്രമല്ല, മലയാളികളുടെ ഇടയിലും ഇന്നീ നടന് നല്ലൊരു സ്വീകാര്യതയുണ്ട്. രക്ഷിത് ഷെട്ടിയുടെ പടങ്ങൾ തേടിപ്പിടിച്ച് കാണുന്ന മലയാളികളും ചുരുക്കമല്ല.
“ഉള്ളിദവരു കണ്ടന്തെയ്ക്ക് ” ശേഷം ആളുകൾ ഏറ്റവും കൂടുതൽ പറഞ്ഞു കേട്ട രക്ഷിത് ഷെട്ടിയുടെ മറ്റൊരു ഫിലിമാണ് കിറിക് പാർട്ടി.
2016 ൽ ഇറങ്ങിയ ഈ കോമഡി, ഡ്രാമാ ചിത്രം വളരെ വലിയ വിജയവുമായിരുന്നു.
കർണ എന്ന കോളേജ് വിദ്യാർത്ഥിയുടെ കഥയാണ് ചിത്രം പറയുന്നത്. നാല് വർഷത്തെ കോളേജ് ജീവിതത്തിനിടയിലുള്ള അവന്റെ പ്രണയവും, കുസൃതിത്തരങ്ങളും, തിരിച്ചറിവും, ചില രസകരമായ സന്ദർഭങ്ങളും ഒക്കെക്കൂടി ചേർന്നതാണ് കിറിക് പാർട്ടി എന്ന കുഞ്ഞു ചിത്രം.