എം-സോണ് റിലീസ് – 1007
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Aki Kaurismäki |
പരിഭാഷ | അബ്ദുൽ മജീദ് |
ജോണർ | കോമഡി, ഡ്രാമ |
അക്കി കൗറിസ്മാക്കിയുടെ ലാ ഹാവ്‌റ, ഷൂസ് പോളിഷ് ചെയ്തു ജീവിക്കുന്ന മാർസെൽ മാക്‌സും Marcel Marx (André Wilms) അദ്ദേഹത്തിന്റെ ഭാര്യയും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും വന്ന അഭയാർത്ഥി കുട്ടി ഇദ്രിസ്സയുമാണ് പ്രധാന കഥാപാത്രങ്ങൾ Idrissa (Blondin Miguel) തെരുവിൽ ഷൂ പോളിഷ് ചെയ്തു ജീവിക്കുന്ന മാർക്സ് വളരെ കഷ്ടപ്പെട്ടു ജീവിതം തള്ളിനീക്കുകയാണ്. ദാരിദ്ര്യത്തിൽ നിന്നും കൂടുതൽ ദാരിദ്ര്യത്തിലേക്ക് വഴുതി വീഴുന്ന രാഷ്ട്രീയ സാഹചര്യം നിലനിൽക്കുമ്പോൾ തന്നെ കടുത്ത ദാരിദ്ര്യം തന്നിൽ ദുരിതം വിതക്കുമ്പോഴും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഗാബോണിൽ നിന്നും കണ്ടൈനറിൽ ഒളിച്ചുവന്ന അഭയാർത്ഥി കൂട്ടത്തിൽ നിന്നും പോലീസിന്റെ കണ്ണു വെട്ടിച്ചു രക്ഷപെട്ട ഇദ്രിസ എന്ന ബാലനെ രക്ഷിക്കാൻ ശ്രമിക്കുന്നു. തന്റെ സമ്പാദ്യം മുഴുവൻ നൽകി അവനെ ആരും അറിയാതെ കപ്പലിൽ കയറ്റി വിടാൻ ഒരുങ്ങുന്നു. ഏതൊരു സാധാരണക്കാരനിലും കരുണയും ദയയും സഹജീവികളോടുള്ള സ്നേഹവും അവന്റെ മനസിന്റെ അടിത്തട്ടിൽ ഉണ്ടാവും, അത് അവശ്യസമയത്ത് പ്രയോജനപ്പെടുത്തുന്നതാണ് മനുഷ്യത്വം. അപ്പോൾ നിയമത്തിന്റെ കാർക്കശ്യവും തടസവും ഒന്നും അവിടെ വിലപ്പോവില്ല. വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നു അറിഞ്ഞിട്ടു തന്നെയാണ് മാർക്സ് എന്ന വൃദ്ധൻ ഇദ്രിസ് എന്ന നീഗ്രോ ബാലനെ സംരക്ഷിക്കുന്നത്.
മാർക്സിന്റെ ഭാര്യ അസുഖം ബാധിച്ചു ഹോസ്പിറ്റലിൽ ആയതോടെ മാർക്സ് ഒറ്റക്കാവുന്നു. വീട്ടിൽ ഇദ്രിസ് ഉണ്ടെന്ന് അയൽവാസി പോലീസിനെ വിളിച്ചു ഒറ്റുന്നതോടെ നിരന്തരം നിരീക്ഷണത്തിൽ ആകുന്നു പലതവണ വീട്ടിൽ കയറി പോലീസ് പരിശോധിക്കുന്നു. കഷ്ടിച്ചു രക്ഷപ്പെടുന്നു. താൻ കഷ്ടപ്പെട്ട് ഒരുക്കൂട്ടിയ സമ്പാദ്യം മുഴുവൻ നൽകി ഒരു കപ്പലിൽ ഇദ്രിസിനെ കടത്താൻ ശ്രമിക്കുന്നു.
ആത്യന്തികമായ നന്മയാണ് ലക്ഷ്യമിട്ടതെന്നു ആ നിയമപാലകന് മനസിലാകുന്ന അതൊരു സാമൂഹിക നിരീക്ഷണത്തിന്റെ ഭാഗമാണ്, നന്മയുടെയും.
മാർക്‌സായി വേഷം ചെയ്ത ആന്ദ്രേ വില്മസ് അഭനയിക്കുകയായിരുന്നില്ല ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു. ഇദ്രിസ്സായി വന്ന ബാലൻ Blondin Miguel തന്റെ വേഷം വളരെ നന്നായി കൈകാര്യം ചെയ്‌തു. സിനിമ ലളിതവും ഏറെ രാഷ്ട്രീയ പ്രാധാന്യത്തെ ഉള്ളതുമാണ്. അക്കി കൗറിസ്മാക്കി ഫിൻലാൻഡ് സംവിധായകൻ തന്റെ പ്രതിഭയുടെ തിളക്കം ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു.