എംസോൺ റിലീസ് – 3342
ഭാഷ | ഇറ്റാലിയൻ |
സംവിധാനം | Salvatore Samperi |
പരിഭാഷ | സുബീഷ് ചിറ്റാരിപ്പറമ്പ് |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
Salvatore Samperi യുടെ സംവിധാനത്തിൽ 1973-ൽ റിലീസായ ഒരു ഇറ്റാലിയൻ കോമഡി ഇറോട്ടിക് ചിത്രമാണ് മലീസിയ.
ഇഗ്നസീയോ എന്ന മധ്യവയസ്കന്റെ ഭാര്യ മരണപ്പെടുന്നു. അതേതുടർന്ന് സുന്ദരിയായ ഒരു ജോലിക്കാരി വീട്ടിൽ നിയമിക്കപ്പെടുന്നു. അവളാണ് അഞ്ചലീന. ഇഗ്നസീയോക്ക് 18ഉം, 14 ഉം, 6ഉം വയസ്സുള്ള മൂന്ന് ആൺ മക്കളാണ് ഉള്ളത്.
കൗമാരക്കാരായ മൂത്ത രണ്ട് കുട്ടികൾക്ക് അഞ്ചലീനയോട് താത്പര്യം തോന്നുന്നു. അതിൽ തന്നെ രണ്ടാമനായ നൈനോവാണ് അഞ്ചലീനയിൽ കൂടുതൽ അനുരക്തനാവുന്നത്. അതേസമയം ഇവരുടെ പിതാവ് ഇഗ്നസീയോ അഞ്ചലീനയെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. ഈ മൂന്ന് പേരും അഞ്ചലീനയെ പ്രണയിക്കാൻ, അവരുടേതായ രീതിൽ ശ്രമിക്കുന്നു. ഈ കുടുംബത്തിന്റെ കഥയാണ് ആദ്യാവസാനം നർമ്മത്തിൽ പൊതിഞ്ഞ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ബോക്സ് ഓഫീസിൽ തകർത്തോടിയ ചിത്രം, 4 അവാർഡുകളും, 3 നോമിനേഷനുകളും സ്വന്തമാക്കി. കൂടാതെ ലോകമെമ്പാടും പ്രേക്ഷകപ്രീതിയും നിരൂപപ്രശംസയും നേടിയെടുക്കുകയും ചെയ്തു.
NB:🔞നഗ്നരംഗങ്ങൾ ഉള്ളത് കൊണ്ട് പ്രായപൂർത്തിയായവർ മാത്രം കാണുക.🔞