എം-സോണ്‍ റിലീസ് – 1172
ഭാഷ | കന്നഡ |
സംവിധാനം | Girish Kasaravalli |
പരിഭാഷ | ഷിഹാസ് പരുത്തിവിള |
ജോണർ | ഡ്രാമ |
Info | 5C31CB621FA8582436BEFC8A1602DDF8F5431C55 |
2006 – ലെ മികച്ച സിനിമയായി കർണാടക സർക്കാർ തിരഞ്ഞെടുത്ത സിനിമ; നായിക – പവിത്ര ലോകേഷിന് മികച്ച നടിക്കുള്ള അവാർഡിനും കാരണമായ സിനിമ – നായി നെരലു. ഇതേ പേരിൽ ഡോ. എസ്. ഇൽ ബൈരപ്പ എഴുതിയ ചിന്തോത്ദീപകമായ നോവലിനെ അടിസ്ഥാനമാക്കി 2006 – ൽ ഗിരീഷ് കാസറവള്ളി സംവിധാനം നിർവ്വഹിച്ച സിനിമയാണ് നായി നെരലു.
അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും ബന്ധിക്കപ്പെട്ട സമൂഹത്തിലെ പുരോഗമന സ്ത്രീയുടെ മുഖമായിരുന്നു നായികയായ വെങ്കടലക്ഷ്മിക്ക്. ബൈരപ്പയുടെ നോവൽ പുനർജന്മത്തിന് പ്രാധാന്യം കൊടുത്തപ്പോൾ സംവിധായകൻ സ്ത്രീകഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെ കഥ പറഞ്ഞുപോയി. സിനിമയിലുടനീളം സ്ത്രീ കഥാപാത്രങ്ങളുടെ മികച്ച അഭിനയമുഹൂർത്തങ്ങൾ നമുക്ക് കാണാൻ കഴിയും. വിവിധ കഥാപാത്രങ്ങൾ ഒരേ സാഹചര്യങ്ങളെ വ്യത്യസ്തമായി വീക്ഷിക്കുകയും സിനിമ പുരോഗമിക്കും തോറും അവരുടെ കാഴ്ചപ്പാടിനും മാറ്റമുണ്ടാകുന്നു എന്നത് സിനിമയുടെ ആദ്യാവസാനം സസ്പെൻസ് കാത്തുസൂക്ഷിക്കാനും കാരണമാകുന്നു.