എം-സോണ്‍ റിലീസ് – 1255
ഭാഷ | അസർബൈജാനി |
സംവിധാനം | Elchin Musaoglu |
പരിഭാഷ | ശ്രീധര്‍ |
ജോണർ | ഡ്രാമ, വാര് |
Info | 9B88C12C0EF1DC2A740D3DA67D44E9E33D442C0E |
എൽചിൻ മുസാവോഗ്ലു സംവിധാനം ചെയ്ത അസർബൈജാനി ചിത്രമാണ് നാബത്ത്. സോവിയറ്റ് യൂണിയൻ തകർന്ന് അസർബൈജാൻ ഉണ്ടായ സമയത്ത് നാഗോർണോ-കരബാഗ് പ്രദേശവുമായി ബന്ധപ്പെട്ട് നടന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വയസ്സായ നാബത്ത് എന്ന സ്ത്രീയുടെ കഥയാണ് ഇതിവൃത്തം. യുദ്ധത്തിൽ മകനെ നഷ്ട്ടപ്പെട്ട നാബത്ത് പാൽ വിറ്റാണ് കിടപ്പിലായ ഭർത്താവിനെ ശുശ്രൂഷിക്കുന്നത്. യുദ്ധം മൂലം ഗ്രാമവാസികളെല്ലാം ഓരോരുത്തരായി പലായനം ചെയ്യുമ്പോഴും സ്വന്തം നാട് വിട്ട് പോകാൻ തയ്യാറാകാത്ത നാബത്ത് ഗ്രാമത്തിലെ ആളൊഴിഞ്ഞ വീടുകളിൽ വിളക്ക് തെളിച്ചും മറ്റും ജീവിതം സാധാരണ രീതിയിൽ പോകുന്നെന്ന് സ്വയം വിശ്വസിപ്പിക്കുകയാണ്.
ഒരുപാട് സംഭാഷണങ്ങളില്ലാതെ, അമിതമായ ഡ്രാമ ഇല്ലാതെ പച്ചയായ ജീവിതം കാണിച്ചുകൊണ്ട് കാഴ്ചക്കാരുടെ കരളലിയിക്കാൻ സംവിധായകന് കഴിയുന്നുണ്ട്.
അസർബൈജാനി ഗ്രാമക്കാഴ്ചകളും ജീവിതരീതിയും ഒക്കെ കാണിച്ച് വളരെ പതിയെ മുന്നേറുന്ന ഒരു കൊച്ചു ചിത്രം ആണിത്.
നാബത്ത് ആയി അഭിനയിച്ചത് പ്രശസ്ത ഇറാനിയൻ നടി ഫാത്തിമ മൊത്തമെദ്-അര്യ ആണ്.