എം-സോണ്‍ റിലീസ് – 837
ഭാഷ | ഹിന്ദി |
സംവിധാനം | Ram Madhvani |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ബയോഗ്രഫി, ഡ്രാമ, ത്രില്ലെർ |
സർവൈവൽ ഡ്രാമ ഗണത്തിൽ പെടുന്ന സോനം കപൂർ കേന്ദ്ര കഥാപാത്രമായ സിനിമ. ഒരു യഥാർത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ചെയ്തിട്ടുള്ളത്. 1985ൽ പാക്കിസ്ഥാനിലെ കറാച്ചിയിൽ വെച്ച് നടന്ന ഒരു സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മുംബൈയിൽ നിന്ന് പുറപ്പെട്ട് കറാച്ചിയിൽ, ഫ്രാങ്ക്ഫർട്ട് വഴി ന്യൂയോർക്കിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുന്ന പാൻ അമേരിക്ക (Pan Am Flight73) വിമാനത്തിൽ ഒരു പറ്റം തീവ്രവാദികൾ കയറിക്കൂടി. ലിബിയയിലെ അബു അൽ നിദാൽ ഓർഗനൈസഷൻ തീവ്രവാദികളായിരുന്ന നാല് പേർ അമേരിക്കൻ യാത്രക്കാരെ ലക്ഷ്യമിട്ട് വിമാനം റാഞ്ചുകയും ചെയ്തു. തുടർന്ന് പൈലറ്റിനെയും ക്രൂ മെംബേഴ്സിനെയും നീർജ വിവരം അറിയിക്കുകയും പ്രാണ രക്ഷാർത്ഥം കോക് പിറ്റിന്റെ മുകൾ വശം തുറന്ന് പൈലറ്റ്, സഹ പൈലറ്റുമാർ രക്ഷപ്പെടുകയും ചെയ്തു.
തുടർന്നുണ്ടായ 17 മണിക്കൂറിലെ സംഭവ വികാസങ്ങളാണ് സിനിമ പറയുന്നത്.