എം-സോണ്‍ റിലീസ് – 522
ഭാഷ | ജാപ്പാനീസ് |
സംവിധാനം | ഹിറോകാസു കൊറിദ |
പരിഭാഷ | കെ എം മോഹനൻ |
ജോണർ | ഡ്രാമ |
Info | 41E1D642616966FA857307BD46EEDF7C84654CFE |
1988ല്‍ ജപ്പാനില്‍ നടന്ന ഒരു സംഭവത്തില്‍ നിന്നുള്ള പ്രചോദനമാണ് ഈ സിനിമ (യാഥാര്‍ത്ഥ സംഭവത്തിന്‍റെ “വേദന കുറച്ച്” പകര്‍ത്തിയ ആഖ്യാനമാണ്. യഥാര്‍ത്ഥ വേദനകളും, അതിജീവനങ്ങളും ഇതിലും എത്രെയോ ഭീകരമായിരുന്നിരിക്കണം !). തങ്ങളെ ഉപേക്ഷിച്ച് പോയ അമ്മയെ കാത്ത്, ഒരു ഇടുങ്ങിയ മുറിയുടെ വീര്‍പ്പുമുട്ടലില്‍, സ്കൂളില്‍ നിന്നും, ബാല്യത്തിന്‍റെ സന്തോഷങ്ങളില്‍ നിന്നുമകന്ന്, ഓരോ ദിനവും തള്ളിനീക്കുന്ന 4 കുട്ടികളുടെ ജീവിതമാണ് ഈ സിനിമ. അമ്മ പോകുന്നതോടെ, കുടുംബത്തിന്‍റെ മുഴുവന്‍ ഭാരവും മൂത്തകുട്ടിയായ 12 വയസ്സുകാരനിലേക്കെത്തുന്നു. ദിനംപ്രതി സങ്കീര്‍ണ്ണമാകുന്ന പ്രശ്നങ്ങളളേയും, കുട്ടികളുടെ അതിജീവന ശ്രമങ്ങളേയും അവരുടെ കാഴ്ച്ചപ്പാടിലൂടെ “നോബഡി നോസ്” പിന്തുടരുകയാണ്.
ഉപേക്ഷിക്കപ്പെട്ടുപോയ കുഞ്ഞുങ്ങളുടെ ജീവിതത്തെ, അവരുടെ വൈകാരിക തലങ്ങളിലൂടെ, അവരുടെ വീക്ഷണത്തിലൂടെ അവതരിപ്പിക്കുന്നിടത്താണ് ഈ സിനിമ വേറിട്ട് നില്‍ക്കുന്നത്. കുഞ്ഞുങ്ങളുടെ ലോകത്തെ, അതിസൂക്ഷ്മമായി നിരീക്ഷിക്കാനും, നിരീക്ഷണങ്ങളെ വൈകാരിക തീവ്രതയോടെ പ്രേക്ഷകനിലേക്കെത്തിക്കാനും സംവിധായന് കഴിഞ്ഞു. ഈ സിനിമയെ ” ഒരു ജീവിതാനുഭവമായി” അവതരിപ്പിച്ച കുട്ടികളുടെ അഭിനയ പാടവം ശ്രദ്ധേയമാണ്.
ഏറ്റവും മികച്ച നടനുള്ള 2004 ലെ കാന്‍ പുരസ്കാരം, യാഗിര യൂയ എന്ന 14 വയസ്സുകാരനു നേടികൊടുത്ത ചിത്രമാണ് “നോബഡി നോസ്”.
സിനോപ്സിസ് കടപ്പാട് : Our CarolineMalayalam subtitles, malayalam subtitle for english movies, subtitles, foreign movies, malayalam movie subtitles