എം-സോണ്‍ റിലീസ് – 555
അദ്ധ്യാപകചലച്ചിത്രോൽസവം-3
ഭാഷ | മൻഡാരിൻ |
സംവിധാനം | ഴാങ് യിമോ |
പരിഭാഷ | കെ എം മോഹനൻ |
ജോണർ | ഡ്രാമ |
പ്രശസ്ത ചൈനീസ് സംവിധായകൻ ഴാങ് യിമോ സംവിധാനം ചെയ്ത ചിത്രമാണ് നോട്ട് വൺ ലെസ്. വായ് മിൻസി എന്ന പതിമൂന്നുകാരി കുഗ്രാമത്തിലെ പ്രൈമറി സ്ക്കൂളിൽ അദ്ധ്യാപികയായി എത്തുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. അവിടെ പഠിപ്പിച്ചു കൊണ്ടിരുന്ന അദ്ധ്യാപകന് ഒരു മാസത്തെ ലീവിൽ നാട്ടിലേക്കു പോകുമ്പോൾ പകരക്കാരിയായി എത്തുന്നതാണ് വായ് എന്ന കുട്ടിഅദ്ധ്യാപിക. കുഗ്രാമത്തിലേക്ക് മറ്റ് ആരും പകരക്കാരനായി പഠിപ്പിക്കാൻ എത്താത്തതുകൊണ്ടും, ഒരു മാസത്തേക്ക് ശംബളമായി ലഭിക്കുന്ന ചെറിയ തുക ജീവിക്കാൻ അത്യാവിശ്യമായതകൊണ്ടാണ് വായിക്ക് ഈ ജോലി കിട്ടുന്നത്. എന്നാൽ അദ്ധ്യാപികയായി സ്ഥാനം ഏൽക്കുമ്പോൾ , ഒരു കുട്ടിയേ പോലും നഷ്ടമാകരുതെന്നും അങ്ങനെ നഷ്ടമായയാൽ അവൾക്ക് പ്രതിഫലം കിട്ടുകയില്ല എന്നുമുള്ള ധാരണയുടെ പുറത്താണ് അവൾക്ക് ജോലി കിട്ടുന്നത്. കുടുംബത്തിലെ ദാരിദ്രം കാരണം സ്ക്കൂളിൽ പഠിച്ചുകൊണ്ടിരുന്ന ഒരു കുട്ടി നഗരത്തിൽ ജോലി തേടിപോകുന്നതോടെ വായ്ടീച്ചർക്ക് അവനെ അന്വേഷിച്ച് പട്ടണത്തിലേക്ക് പോകേണ്ടി വരുന്നു…
ദരിദ്രം കാരണം പഠനം പൂർത്തികരിക്കാനാവാതെ വരുന്ന ചൈനീസ് ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഴാങ് യിമോവിന്റെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വെനീസ് ചലച്ചിത്രമേളയിലെ ഗോൾഡൺ ലയൺ അടക്കം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ഈ ചിത്രം…