എം-സോണ്‍ റിലീസ് – 1257
ഭാഷ | ഇറ്റാലിയൻ |
സംവിധാനം | Paolo Genovese |
പരിഭാഷ | ഷിഹാബ് എ ഹസ്സന് |
ജോണർ | കോമഡി, ഡ്രാമ. |
ഏഴ് പഴയ സുഹൃത്തുക്കള്‍ അത്താഴത്തിനായി ഒരുമിക്കുന്നു. എല്ലാവരുടെയും ഫോണുകളില്‍ വരുന്ന മെസേജുകളും, ഇമെയിലുകളും, കോളുകളും പരസ്പരം ഷെയര്‍ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ പല രഹസ്യങ്ങളും ചുരുളഴിയുന്നു.
2016 ല്‍ പുറത്തിറങ്ങിയ കോമഡി/ഡ്രാമ ജോണറിലുള്ള ഇറ്റാലിയന്‍ ചിത്രമാണ് പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്‌സ്. പൌലോ ജെനോവീസേ സംവിധാനം ചെയ്ത ചിത്രത്തില്‍ ഗ്വിസെപ്പെ ബാറ്റിസ്റ്റണ്‍, അന്നാ ഫോഗ്ലിയേറ്റ, മാര്‍ക്കോ ജിയാല്ലിനി തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.