എം-സോണ്‍ റിലീസ് – 1695
ക്ലാസ്സിക് ജൂൺ 2020 – 01
ഭാഷ | ജാപ്പനീസ് |
സംവിധാനം | Akira Kurosawa |
പരിഭാഷ | ശ്രീധർ |
ജോണർ | ആക്ഷൻ, ഡ്രാമ, വാർ |
ലോകസിനിമയിൽ ഏറ്റവും അറിയപ്പെടുന്ന സംവിധായകരിൽ ഒരാളാണ് അകിര കുറൊസാവ. ഒരുപാട് പേരുകേട്ട സംവിധായകർക്കും സിനിമകൾക്കും inspiration ആയി മാറിയ ചിത്രങ്ങളെടുത്തിട്ടുള്ള കുറൊസാവയുടെ Magnum Opus എന്ന് വേണമെങ്കിൽ വിളിക്കാവുന്ന ചിത്രമാണ് Ran (കലാപം/chaos). ഷേക്‌സ്‌പിയറിന്റെ വിഘ്യാതമായ King Lear എന്ന നാടകത്തെ ജപ്പാനിലെ ജന്മിത്വ കാലഘട്ടത്തിലേക്ക് പറിച്ചുനട്ട ഈ ചിത്രം ഏതൊരു സിനിമാപ്രേമിയും കാണേണ്ട ഒന്നാണ്. ഇച്ചിമോഞ്ജി കുലത്തിന്റെ തലവനായ വലിയ തമ്പുരാൻ തന്റെ അധികാരം മൂത്തമകന് കൈമാറുകയും ഇതിനെ എതിർക്കുന്ന ഇളയ മകനെ നാടുകടത്തുകയും ചെയ്യുന്നതോടെ കലുഷിതമാകുകയാണ് അവരുടെയെല്ലാം ജീവിതങ്ങളും നാടിന്റെ അവസ്ഥയും. യുദ്ധരംഗങ്ങളുടെ ചിത്രീകരണവും അതിശയിപ്പിക്കുന്ന ഛായാഗ്രാഹണവും പിന്നീടുവന്ന ആയിരക്കണക്കിന് ചിത്രങ്ങൾക്ക്, പ്രേത്യേകിച്ച് യുദ്ധചിത്രങ്ങൾക്ക്, ഒരു പാഠപുസ്‌തകമായി മാറിയതാണ്.