Rurouni Kenshin Part I: Origins
റുറോണി കെൻഷിൻ പാർട്ട് 1: ഒറിജിൻസ് (2012)

എംസോൺ റിലീസ് – 1635

Download

18405 Downloads

IMDb

7.4/10

നൊബുഹിരോ വാറ്റ്സൂകിയുടെ Rurouni Kenshin: Meiji Swordsman Romantic Story എന്ന ലോകപ്രശസ്തമായ മാങ്ക സീരീസിനെ അടിസ്ഥാനപ്പെടുത്തി നിർമിച്ച ലൈവ് ആക്ഷൻ സിനിമകളിലെ ഒന്നാം ഭാഗമാണ് റുറോണി കെൻഷിൻ: ഒറിജിൻസ്. അസാസിൻ ആയിരുന്നപ്പോൾ ചെയ്ത കൊലപാതകങ്ങളുടെ പാപബോധം പേറുന്ന സമുറായ് ആണ് ഹിമുറ കെൻഷിൻ. ബകുമറ്റ്സു യുദ്ധത്തിനുശേഷം കറുപ്പ് (Opium) വ്യാപാരത്താൽ കലുഷിതമായ ജപ്പാനിലാണ് കഥ നടക്കുന്നത്. തന്റെ ഭൂതകാലത്തെ പുറകിലൂപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഹിമുറ കെൻഷിന്റെ ജീവിതത്തിലെ പുതിയ സാഹസങ്ങളുടെ കഥയാണിത്.

2012 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അതിശയിപ്പിക്കുന്ന ആക്ഷൻ കൊറിയോഗ്രഫി നിരൂപകപ്രശംസ പിടിച്ചുപറ്റിയിരുന്നു.