എം-സോണ്‍ റിലീസ് – 1282

ഭാഷ | കാന്റോണീസ് |
സംവിധാനം | Johnnie To |
പരിഭാഷ | മുഹമ്മദ് റാസിഫ് |
ജോണർ | ഡ്രാമ, റൊമാന്‍സ് |
Info | 0A3AFAC54281B87697081151F8B941941CE1FA3F |
Johnnie To യുടെ ഈ സിനിമയിൽ രക്തച്ചൊരിച്ചിലില്ല, വെടിയൊച്ചകളില്ല. പക്ഷേ ത്രില്ലുണ്ട്, നർമമുണ്ട്, പ്രണയമുണ്ട്. എല്ലാറ്റിനും ഉപരി കണ്ടുകഴിയുമ്പോൾ ഒരു സന്തോഷവുമുണ്ട്.
4 പോക്കറ്റടിക്കാർ. അവരുടെ തൊഴിൽ തന്നെയാണ് പോക്കറ്റടി എന്ന് പറയാം. അതിവിദഗ്ധമായി അന്യരുടെ പോക്കറ്റിൽ നിന്നും പേഴ്‌സ് കൈക്കലാക്കാൻ ഇവർക്ക് കഴിവുണ്ട്. അവരുടെ ഇടയിലേക്ക് ഒരു സുന്ദരി എത്തുകയാണ്. നാല് പേരെയും ഒരേപോലെ ആകർഷിക്കുന്നുണ്ട് ആ സുന്ദരി. അവളുടെ ലക്ഷ്യം എന്താകും??
വളരെ രസകരമായ ഒരു മണിക്കൂർ 27 മിനുറ്റാണ് സിനിമ സമ്മാനിക്കുന്നത്. നർമത്തിന്റെ മേമ്പൊടിയോടെ കഥ നീങ്ങുന്നു. രസകരമായ കഥാപാത്രങ്ങളെ നമുക്ക് കാണാം. അധികം സംഭാഷണങ്ങൾ ഇല്ല. കഥാപാത്രങ്ങളുടെ ചില നേരത്തെ മുഖഭാവം കുറെ ചിരിപ്പിക്കുന്നുണ്ട്. നല്ലരീതിയിൽ തന്നെ കണ്ടിരിക്കാൻ കഴിയുന്ന ഒരു കുഞ്ഞ് ചിത്രമാണ് സ്പാരോ.
കടപ്പാട് : സിദ്ധീഖ് ഹസ്സൻ