The 3rd Eye
ദി തേഡ് ഐ (2017)

എംസോൺ റിലീസ് – 2273

Rocky Soraya സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു ഇന്തോനേഷ്യൻ ഹൊറർ സിനിമയാണ് Mata Batin aka The 3rd Eye. മൂന്നാം കണ്ണ്, അഥവാ അകക്കണ്ണിനെ ആസ്പദമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്.
ആലിയ, ആബേൽ എന്നിവർ സഹോദരിമാരാണ്. ചെറുപ്പം മുതലേ അനുജത്തിയായ ആബേലിന് മരിച്ചുപോയവരുടെ അത്മാക്കളെ കാണാൻ സാധിക്കും. എന്നാൽ മുതിർന്നതിന് ശേഷവും ചേച്ചിയായ ആലിയ അതൊന്നും വിശ്വസിക്കുന്നില്ല. ഇതൊക്കെ സത്യമാണോ എന്നറിയാൻ വേണ്ടി ഒരു ഗുരുവിന്റെ സഹായത്തോടെ മൂന്നാം കണ്ണ് തുറക്കുന്ന ആലിയക്ക്‌ പിന്നീട് നേരിടേണ്ടിവരുന്ന അത്യന്തം ഭീകരവും അവിശ്വസനീയവുമായ സംഭവങ്ങളാണ് ചിത്രത്തിൽ ഉള്ളത്. ഹൊറർ ചിത്രങ്ങളുടെ ആരാധകർക്ക് ഒരു വിരുന്നായിരിക്കും ഈ ചിത്രം.