The Breadwinner
ദി ബ്രെഡ്‌വിന്നര്‍ (2017)

എംസോൺ റിലീസ് – 723

Download

440 Downloads

IMDb

7.7/10

താലിബാനിൽ വച്ചാണ് കഥ നടക്കുന്നത്.സ്ത്രീകൾക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാനോ പൊതുസ്ഥലങ്ങളിൽ ശബ്ദമുണ്ടാക്കാനോ സ്വാതന്ത്ര്യമില്ല.നിയമം ലംഘിച്ചാൽ ശരിയാ നിയമപ്രകാരം ശിക്ഷ ലഭിക്കും.അവിടെ ജീവിക്കുന്ന പാർവാന എന്ന ബാലികയുടെ കഥയാണ് സിനിമയിൽ കാണിക്കുന്നത്. പാർവാനയെ വിവാഹം ചെയ്തുതരാൻ നിരസിച്ചതിൽ കുപിതനായി പർവാനയുടെ വികലാംഗനും പൂർവ അദ്ധ്യാപകനുമായ പിതാവിനെ രാജ്യദ്രോഹിയെന്നു മുദ്രകുത്തി പോലീസ് ജയിലിലടക്കുന്നു.ഇത് ചോദ്യം ചെയ്ത പാർവാനയുടെ അമ്മയെ ജയിൽ വാർഡൻ നിഷ്കരുണം മർദ്ദിക്കുന്നു. പെണ്കുട്ടിയായി ജീവിക്കുന്നത് അസാധ്യമാണെന്ന് മനസ്സിലാക്കുന്ന പർവാന ആണ്കുട്ടിയെപോലെ രൂപം മാറുന്നു.തന്നെപ്പോലെ രൂപം മാറിയ ഷോസിയ എന്ന കൂട്ടുകാരിയെയും പാർവാനയ്ക്ക് ലഭിക്കുന്നു.

സ്ത്രീകള്‍ക്ക് ഒരു ശരാശരി മനുഷ്യ ജീവന്റെ വില പോലും കൊടുക്കാത്ത സമൂഹത്തില്‍ പര്‍വാന എന്ന പെണ്‍ക്കുട്ടി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സാഹസികതയ്ക്കു മുതിരുന്ന കഥയാണ് ‘ദി ബ്രെഡ്‌വിന്നര്‍”