എം-സോണ്‍ റിലീസ് – 554
അദ്ധ്യാപക ചലച്ചിത്രോൽസവം- 2
ഭാഷ | ഫ്രഞ്ച് |
സംവിധാനം | ലോറെന്റ് കാൻടെറ്റ് |
പരിഭാഷ | മോഹനൻ കെ എം |
ജോണർ | ഡ്രാമ |
അധ്യാപകനും നോവലിസ്റ്റുമായ ഫ്രാൻസിസ് ബെഗാദിയോയുടെ രചനയെ ആസ്പദമാക്കി ലോറന്റ് കാന്ററ്റ് സംവിധാനം ചെയ്ത ഫ്രെഞ്ചു ചിത്രം ‘ദ ക്ലാസ്’ നമ്മൾ പരിചയിച്ച പള്ളിക്കൂട ചിത്രങ്ങളിൽ നിന്നും തലകീഴായി വയ്ക്കുന്നതാണ്. കുട്ടികൾ അധ്യാപകനെതിരെ പരാതി പറയുന്നതാണ് അതിലെ പ്രമേയം.
ഹെഡിംഗ് സൌത്തിനു’ എന്ന ചിത്രത്തിന് ശേഷം ക്ലാസ് മുറിയിലെ അനുഭവങ്ങളെ ആസ്പദമാക്കി ഒരു വ്യത്യസ്ത ചിത്രം ചെയ്യണം എന്ന് ആഗ്രഹിച്ചു നടക്കുന്നതിനിടയിലാണ് കാന്ററ്റ്, ഫ്രാന്‍സ് ബെഗാദിയുടെ പള്ളിക്കൂടാനുഭവങ്ങളുടെ പൂര്‍വാശ്രമത്തെ ‘ചുവരുകള്‍ക്കിടയില്‍’ (Entre les Murs) എന്ന നോവൽ ശ്രദ്ധിക്കുന്നത്. അഭിനയവുമായി യാതൊരു മുന്‍ പരിചയവുമില്ലാത്ത, ഫ്രാന്‍സ് ഡോള്‍ട്ടോ ജൂനിയര്‍ ഹൈസ്കൂളിലെ 24 കൌമാരപ്രായക്കാര്‍ അഭിനേതാക്കളായി, ബെഗാദിയു, ഭാഷാദ്ധ്യാപകനായ മി. മാരിനായി (അദ്ദേഹത്തിനുമില്ല, അഭിനയത്തില്‍ മുന്‍പരിചയം). ഒരു ക്ലാസ് മുറിയില്‍ മൂന്ന് എച്ച് ഡി ക്യാമറ വച്ചാണ് ചിത്രീകരണം. തിരക്കഥയില്‍ ഒരു രസമുണ്ട്. അതു രചിച്ചിരിക്കുന്നത് മൂന്നു പേര്, ആദ്യത്തെയാള്‍ നോവലിസ്റ്റും നായകനുമായ ബൊഗാദിയു തന്നെ, രണ്ടാമത്തെയാള്‍ സംവിധായകന് കാന്ററ്റ്, മൂന്നാമത്തെയാള്‍ എഡിറ്റര്‍ റോബിന് കാമ്പിലോ. അദ്ധ്യാപകനായിരുന്ന ബെഗാദിയുവും കുട്ടികളും അവര്‍ക്കു പരിചിതമായ ക്ലാസ് മുറിയില്‍ തികഞ്ഞ സ്വാഭാവികതയോടെ പെരുമാറുന്നു. സംവിധായകനും എഡിറ്ററും ചേര്‍ന്ന് അവയില്‍ തെരെഞ്ഞെടുപ്പുകളും കൂട്ടിക്കലര്‍ത്തലുകളും നിര്‍വഹിക്കുന്നു. അവസാനം അവ ഒരു തന്തുവില്‍ ചെന്നു മുട്ടുന്നു. 2008-ല്‍ കാനില്‍ ‘പാം ഡി ഓര്’ പുരസ്കാരം കരസ്ഥമാക്കിയ സിനിമ അങ്ങനെ ജനിച്ചതാണ്.