എം-സോണ്‍ റിലീസ് – 410
ഭാഷ | റഷ്യൻ, ഫിന്നിഷ്, സാമ്മി |
സംവിധാനം | Aleksandr Rogozhkin |
പരിഭാഷ | മോഹനൻ കെ.എം |
ജോണർ | ഡ്രാമ,വാർ,കോമഡി |
രണ്ടാം ലോക മഹായിദ്ധത്തിന്റെ അവസാന നാളുകളിൽ നടക്കുന്ന സംഭവമായിട്ടാണ് കുക്കു ചിത്രീകരിച്ചിരിക്കുന്നത്. സോവിയ്റ്റ് യൂണിയനെതിരെ യുദ്ധം ചെയ്യുന്ന നാസി പട്ടളത്തിന്റെ ഭാഗമായി യുദ്ധം ചെയ്യുന്ന ഫിനിഷ് പടയാളിയും , സോവിയ്റ്റ് യൂണിയന്റെ റെഡ് ആർമിയിലെ ക്യാപ്റ്റനും സാമി ഗോത്രത്തിലെ ഗ്രാമിണ യുവതിയും അങ്ങനെ പരസ്പരം മനസ്സിലാവാത്ത ഭാഷ സംസാരിക്കുന്ന മൂന്നു രാജ്യക്കാർ. ഒരു സ്ത്രീയും രണ്ടു പുരുഷൻമാരും. അതിജീവനത്തിനായി ആവരൊന്നിച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളെ ഹാസ്യരൂപേണ അലക്സാണ്ടർ റൊഗോഷ്കിനെന്ന റഷ്യൻ സംവിധായകൻ ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. നിരവധി അന്തർദേശിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ഈ ചിത്രം ആസ്വാദനത്തിന്റെ വേറിട്ടൊരനുഭവം കുക്കുഷ്ക എന്ന കുക്കൂ നമുക്കു നൽകുകയാണ്. റഷ്യൻ, ഫിനിഷ്, സാമ്മി (ഗോത്ര വർഗക്കാരുടെ ഭാഷ) എന്നി മൂന്ന് ഭാഷകളിലാണ് സംഭഷണം. കാണുന്നവർക്ക് സബ് ടൈറ്റിലിൽ നിന്നും സംഭാഷണത്തിന്റെ അർഥം ഗ്രഹിക്കാമെങ്കിലും, കഥാപാത്രങ്ങൾക്ക് പരസ്പരം യാതൊന്നും മനസ്സിലാവുന്നില്ല