The Day I Became a Woman
ദ ഡേ ഐ ബികേം എ വുമൺ (2000)

എംസോൺ റിലീസ് – 933

IMDb

7.3/10

Movie

N/A

മൂന്ന് ചെറുചിത്രങ്ങൾ ചേർന്നതാണ് ഈ ഇറാനിയൻ സിനിമ. ഇറാനിയൻ സ്ത്രീകളുടെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങൾ അടയാളപ്പെടുത്തുന്ന ചിത്രം. ഒമ്പതാം വയസ്സിൽ, സ്ത്രീ ആയെന്ന ഓർമപ്പെടുത്തലുകളിൽ, കളിക്കാനുള്ള സ്വാതന്ത്ര്യം പോലും നഷ്ടമാകുന്ന ഹവാ, ആൺ ചട്ടകൂടുകളിൽ നിന്ന് തന്റെ സൈക്കിളിൽ രക്ഷ തേടി മുന്നേറാൻ ശ്രമിക്കുന്ന അഹൂ, വാർധക്യത്തിൽ ലഭിച്ച സ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന ഹൂറ. സംവിധായികയുടെ ആദ്യ ചിത്രം എന്ന നിലയ്ക്ക് ഏറെ നിരൂപക പ്രശംസ നേടി.