The Japanese Wife
ദ ജാപ്പനീസ് വൈഫ് (2010)

എംസോൺ റിലീസ് – 2739

ഭാഷ: ബംഗാളി
സംവിധാനം: Aparna Sen
പരിഭാഷ: ഹരി കൃഷ്ണൻ
ജോണർ: ഡ്രാമ, റൊമാൻസ്
Subtitle

2830 Downloads

IMDb

7.6/10

Movie

N/A

കുനാൽ ബസുവിൻ്റെ ‘The Japanese Wife’ പുസ്തകത്തെ ആധാരമാക്കി 2010 ൽ അതേ പേരിൽ തന്നെ അപർണ സെന്നിൻ്റെ സംവിധാനത്തിൽ ഇറങ്ങിയ ബംഗാളി ചിത്രമാണ്
ഇത്.

എത്രത്തോളം നിർമലമായി, ഗാഢമായി, അഗാധമായി നിങ്ങൾക്ക് പ്രണയിക്കാൻ കഴിയും? അതും പരസ്പരം ഒരിക്കൽ പോലും കാണാതെ രണ്ട് വ്യത്യസ്ത രാജ്യങ്ങളിൽ ഇരുന്ന്? 2 വിദൂരദേശങ്ങളിലിരുന്ന് പ്രണയിക്കുക മാത്രമല്ല വിവാഹബന്ധത്തിൽ ഏർപ്പെടുക കൂടി ചെയ്യുന്ന സ്നേഹമൊയിയുടെയും, മിയാഗേയുടെയും കഥയാണ് ‘ദ ജാപ്പനീസ് വൈഫ്’. സ്നേഹത്തിന്റെ ശക്തിയില്‍ അതിന്റെ വിശുദ്ധിയില്‍ ഹൃദയങ്ങളൊന്നാകുമ്പോള്‍ ഭൗതികമായ  സാധ്യതകളൊന്നും തന്നെ ആവശ്യമില്ലെന്ന് വരും. അത്തരമൊരു പ്രണയത്തിലാണ് സ്നേഹമൊയിയും മിയാഗേയും. ഒരു ശക്തിക്കും അവരുടെ കത്തുന്ന പ്രണയത്തെ കെടുത്താനായില്ല. മിയാഗേ കാന്‍സര്‍ ബാധിതയാണെന്നറിഞ്ഞപ്പോള്‍ അയാള്‍ ഒരു ഭര്‍ത്താവിന്റെ വേദന അനുഭവിക്കുന്നുണ്ട്. കീമോതെറാപ്പിക്കു ശേഷം കാൻസറിൽ നിന്നും മുക്തി നേടി ഭാര്യാഭർത്താക്കൻമാരുടെ ആദ്യസമാഗമത്തിന് മിയാഗേ ബംഗാളിൽ എത്തിച്ചേരുമ്പോഴോ?