• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Japanese Wife / ദ ജാപ്പനീസ് വൈഫ് (2010)

August 22, 2021 by Shyju S

എംസോൺ റിലീസ് – 2739 ഭാഷ ബംഗാളി സംവിധാനം Aparna Sen പരിഭാഷ ഹരി കൃഷ്ണൻ ജോണർ ഡ്രാമ, റൊമാൻസ് 7.6/10 കുനാൽ ബസുവിൻ്റെ ‘The Japanese Wife’ പുസ്തകത്തെ ആധാരമാക്കി 2010 ൽ അതേ പേരിൽ തന്നെ അപർണ സെന്നിൻ്റെ സംവിധാനത്തിൽ ഇറങ്ങിയ ബംഗാളി ചിത്രമാണ്ഇത്. എത്രത്തോളം നിർമലമായി, ഗാഢമായി, അഗാധമായി നിങ്ങൾക്ക് പ്രണയിക്കാൻ കഴിയും? അതും പരസ്പരം ഒരിക്കൽ പോലും കാണാതെ രണ്ട് വ്യത്യസ്ത രാജ്യങ്ങളിൽ ഇരുന്ന്? 2 വിദൂരദേശങ്ങളിലിരുന്ന് പ്രണയിക്കുക മാത്രമല്ല വിവാഹബന്ധത്തിൽ […]

Desperado / ദെസ്പരാഡോ (1995)

August 15, 2021 by Vishnu

എംസോൺ റിലീസ് – 2729 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Robert Rodriguez പരിഭാഷ ഹരി കൃഷ്ണൻ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.2/10 റോബർട്ട് റോഡ്രിഗസിന്റെ മെക്സിക്കൻ ത്രയത്തിലെ രണ്ടാമത്തെ സിനിമയാണ് അന്റോണിയോ ബാന്ദ്രേ, സൽമ ഹയേക് എന്നിവർ നായികാനായകൻമാരായി 1995 ൽ പുറത്തിറങ്ങിയ ദെസ്പരാഡോ. ഈ ചിത്രമാണ് സൽമ ഹയെക്കിനെ മെക്സിക്കൻ സിനിമയിൽ നിന്നും ഹോളിവുഡിലേക്ക് എത്തിച്ചത്. പ്രതികാരത്തിനായി തന്റെ ഗിറ്റാർ കേസിൽ നിറയെ തോക്കുകളുമായി വില്ലനെ തേടിനടക്കുന്ന മാരിയാച്ചിയുടെ യാത്രയാണ് സിനിമ. ഇടക്കുവച്ച് […]

Rafiki / റഫീക്കി (2018)

October 21, 2020 by Vishnu

എം-സോണ്‍ റിലീസ് – 2169 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 11 ഭാഷ ഇംഗ്ലീഷ്, സ്വാഹിലി സംവിധാനം Wanuri Kahiu പരിഭാഷ ഹരി കൃഷ്ണൻ ജോണർ ഡ്രാമ, റൊമാൻസ് 6.7/10 കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ കെനിയൻ ചിത്രമാണ് ‘റഫീക്കി’. സ്വവർഗാനുരാഗികളായ സ്ത്രീകളുടെ കഥ പറഞ്ഞ ഈ ചിത്രം കെനിയയിൽ നിരോധിക്കപ്പെട്ടതാണ്. പിന്നീട് കെനിയൻ ഹൈക്കോടതിയുടെ വിധി അനുസരിച്ച് 7 ദിവസം മാത്രം ഈ ചിത്രത്തിന് പ്രദർശനാനുമതി നൽകപ്പെട്ടു. ഈ ചിത്രം കൈവശം വക്കുന്നത് പോലും […]

Fire / ഫയർ (1996)

August 25, 2020 by Vishnu

എം-സോണ്‍ റിലീസ് – 1996 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ്, ഹിന്ദി സംവിധാനം Deepa Mehta പരിഭാഷ ഹരി കൃഷ്ണൻ ജോണർ ഡ്രാമ, റൊമാൻസ് 7.2/10 ദീപ മെഹ്തയുടെ ‘എലമെൻ്റ്സ്’ എന്ന ചലച്ചിത്ര ശ്രേണിയിലെ ആദ്യ ചിത്രമാണ് ‘ഫയർ’. നന്ദിതദാസ്, ശബാന ആസ്മി എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ചിത്രം 1996 ലാണ് പുറത്തിറങ്ങുന്നത്. സ്വവർഗാനുരാഗത്തിൻ്റെ, വിശ്വാസത്തിൻ്റെ, അരക്ഷിതാവസ്ഥകളുടെ, ഐതിഹ്യങ്ങളുടെ, ഭക്തിയുടെ എല്ലാം കഥയാണ് ‘ഫയർ’.ഒരു സവർണ ഹിന്ദു കുടുംബത്തിലെ ജ്യേഷ്ഠാനുജൻമാരുടെ ഭാര്യമാരുടെ കഥയാണ് ചിത്രം പറയുന്നത്. സീത […]

The Painted Bird / ദി പെയിന്റഡ് ബേർഡ് (2019)

August 9, 2020 by Vishnu

എം-സോണ്‍ റിലീസ് – 1938 ഭാഷ ചെക്ക്, ജർമൻ, റഷ്യൻ സംവിധാനം Václav Marhoul പരിഭാഷ ഹരി കൃഷ്ണൻ ജോണർ ഡ്രാമ, വാർ 7.3/10 കുട്ടികളെ വച്ചെടുക്കുന്ന സിനിമകളിലെല്ലാം അവർക്കുണ്ടാകുന്ന പാകമാകൽ/ മുതിർച്ചയാണ് പ്രധാന കഥാപാത്രം. ഈപാകമാകൻ അവർ ജീവിക്കുന്ന സമൂഹത്തിന്റെ  തിന്മകൾ ഉൾക്കൊണ്ടാണ്. അല്ലാതെ അതിജീവനം ഇല്ല. സത്യജിത്ത് റായുടെ പഥേർ പഞ്ചാലിയിൽ അതൊരു മരണത്തെ തുടർന്നുള്ളതാണെങ്കിൽ ലോകയുദ്ധങ്ങളും അവയേൽപ്പിച്ച ആഘാതവുമാണ് വിദേശ ചിത്രങ്ങളിൽ പലതിലും – ഇവാന്റെ ബാല്യം (1962) കം ആൻഡ് സീ, […]

Loves of a Blonde / ലൗസ് ഓഫ് എ ബ്ലോണ്ട് (1965)

July 9, 2020 by Shyju S

എം-സോണ്‍ റിലീസ് – 1794 ക്ലാസ്സിക് ജൂൺ2020 – 29 ഭാഷ ചെക്ക് സംവിധാനം Milos Forman പരിഭാഷ ഹരി കൃഷ്ണൻ ജോണർ കോമഡി, റൊമാൻസ്, ഡ്രാമ 7.6/10 ചെക്കോസ്ലോവാക്യയിലെ ഒരു ഷൂ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ആന്തുല എന്ന യുവതിയുടെയും അവളുടെ പ്രണയത്തിന്റെയും കഥയാണ് ഈ ചിത്രം. സർക്കാരിന്റെ ചില നയങ്ങൾ മൂലം നാട്ടിൽ യുവാക്കളുടെ എണ്ണം കുറയുന്നു. 16 യുവതികൾക്ക് ഒരു പുരുഷൻ മാത്രം. തന്റെ വനിതാ ജീവനക്കാർ അടക്കമുള്ളവരുടെ സ്വകാര്യ ജീവിതത്തെ ഇത് ബാധിക്കുമെന്ന് ഫാക്ടറി […]

Lawrence of Arabia / ലോറൻസ് ഓഫ് അറേബ്യ (1962)

June 17, 2020 by Vishnu

എം-സോണ്‍ റിലീസ് – 1717 ക്ലാസ്സിക് ജൂൺ 2020 – 08 ഭാഷ ഇംഗ്ലീഷ്, അറബിക്, ടർക്കിഷ് സംവിധാനം  David Lean പരിഭാഷ ഹരി കൃഷ്ണൻ ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 8.3/10 1962 ല്‍ ഡേവിഡ് ലീന്‍ സംവിധാനം ചെയ്ത ‘ലോറന്‍സ് ഓഫ് അറേബ്യ’ അതിന്റെ സാങ്കേതിക തികവുകൊണ്ടും ചരിത്രവുമായി ഇഴചേര്‍ത്ത് മെനഞ്ഞെടുത്തത്തിലെ വൈദഗ്ദ്യംകൊണ്ടും ലോക സിനിമയിലെ എക്കാലത്തെയും മികച്ച കലാസൃഷ്ടികളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ചിത്രത്തിനു ലഭിച്ച പത്ത് ഓസ്കാര്‍ നോമിനേഷനുകളില്‍, മികച്ച ചിത്രം, സംവിധാനം, ച്ഛായാഗ്രഹണം, കലാസംവിധാനം, പശ്ചാത്തല […]

The Beguiled / ദ ബീഗിള്‍ഡ്‌ (2017)

December 29, 2017 by Asha

എം-സോണ്‍ റിലീസ് – 594 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് – 8 ഭാഷ ഇംഗ്ലീഷ് സംവിധാനം സോഫിയ കപ്പോള പരിഭാഷ ഹരി കൃഷ്ണന്‍ ജോണർ ഡ്രാമ, ത്രില്ലര്‍ 6.3/10 A Painted Devil എന്ന പേരിലുള്ള നോവലിനെ ആധാരമാക്കി 1971 ൽ The Beguiled എന്ന പേരിൽ ക്ലിൻറ് ഈസ്റ്റ് വുഡിനെ നായകനാക്കി ഡോൺ സീഗൽ ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. അതിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാണ് സോഫിയ കൊപ്പോള പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2017 […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]