• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Riders of Justice / റൈഡേഴ്സ് ഓഫ് ജസ്റ്റിസ് (2020)

January 27, 2022 by Shyju S

എംസോൺ റിലീസ് – 2916 ഭാഷ ഡാനിഷ് സംവിധാനം Anders Thomas Jensen പരിഭാഷ ഷൈജു എസ് ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 7.6/10 ഒരു ട്രെയിനപകടത്തിൽ ഭാര്യയെ നഷ്ടപ്പെട്ട പട്ടാളക്കാരനായ മാർക്കുസ്, ഏക മകളോടൊപ്പം ദുഃഖത്തിൽ കഴിയുമ്പോഴാണ് ഒരു രാത്രിയിൽ ഓട്ടോയും അവന്റെ കൂട്ടുകാരൻ ലെനാർട്ടും വീട്ടിലെത്തുന്നത്. ഓട്ടോയും അതേ ട്രെയിനിലുണ്ടായിരുന്നെന്നും അന്ന് സംഭവിച്ചത് അപകടമായിരുന്നില്ലെന്നും മാർക്കുസിനോട് പറയുന്നു. അതിന് കാരണക്കാരെ കണ്ടെത്തി പ്രതികാരം ചെയ്യാനിറങ്ങുന്ന മാർക്കുസിനെ സഹായിക്കാൻ ഓട്ടോയും കൂട്ടുകാരും ഒപ്പം ചേരുന്നു. തുടർന്ന് […]

The Harder They Fall / ദ ഹാർഡർ ദേ ഫാൾ (2021)

January 15, 2022 by Shyju S

എംസോൺ റിലീസ് – 2910 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeymes Samuel പരിഭാഷ പ്രജുൽ പി ജോണർ ആക്ഷൻ, ടഡ്രാമ, വെസ്റ്റേൺ 6.6/10 ജെയിംസ്‌ സാമുവലിന്റെ സംവിധാനത്തിൽ 2021-ൽ റിലീസ് ചെയ്ത റിവിഷനിസ്റ്റ് വെസ്റ്റേൺ സിനിമയാണ് ‘ദ ഹാർഡർ ദേ ഫാൾ‘. സാങ്കൽപ്പിക കഥയാണെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിലെ വെസ്റ്റ് അമേരിക്കയിലെ കൗബോയികളുടേയും, നിയമപാലകരുടേയും, കുറ്റവാളികളുടേയും ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ആഫ്രിക്കൻ-അമേരിക്കൻ വംശജർ പ്രധാന കഥാപാത്രങ്ങളായി വരുന്ന അപൂർവ്വം വെസ്റ്റേൺ സിനിമകളിലൊന്നാണിത്. തന്റെ അച്ഛനമ്മമാരെ കൊന്ന […]

Dokgo Rewind / ഡോക്ഗോ റിവൈൻഡ് (2018)

January 14, 2022 by Shyju S

എംസോൺ റിലീസ് – 2908 ഭാഷ കൊറിയൻ സംവിധാനം hoi Eun-jong പരിഭാഷ സജിത്ത് ടി. എസ് ജോണർ ആക്ഷൻ 8.7/10 Kang Hyuk, Choi Jae Wook, Koo Bon Hwan. മൂവരും ഉറ്റസുഹൃത്തുക്കളാണ്. പഠനം പാതി വഴിയിൽ ഉപേക്ഷിച്ച്, ചുറ്റിയടിക്കറങ്ങലാണ് മൂന്ന് പേരുടെയും പ്രധാന പരിപാടി. മൂന്ന് പേരും മോശമല്ലാത്ത രീതിയിൽ fight ചെയ്യുമെങ്കിലും, Hyuk ആണ് fighting ൽ മികച്ചവൻ. ഒരു ദിവസം മൂവരും ഒത്തു കൂടുന്ന സ്ഥലത്തേക്ക് വരുമ്പോഴാണ് ഒരുത്തനെ  (Kyu […]

Skater Girl / സ്‌കേറ്റർ ഗേൾ (2021)

January 13, 2022 by Shyju S

എംസോൺ റിലീസ് – 2907 ഭാഷ ഹിന്ദി, ഇംഗ്ലീഷ് സംവിധാനം Manjari Makijany പരിഭാഷ പ്രണവ് രാഘവൻ ജോണർ ഡ്രാമ, ഫാമിലി, സ്‌പോർട് 6.7/10 നമ്മളെല്ലാം സ്വപ്നം കാണുന്നവരാണ്, നമുക്കെല്ലാം ഒരു ലക്ഷ്യമുണ്ട്. എന്നാൽ സ്വപ്നം കാണാൻപോലും പറ്റാത്ത തനിക്ക് ജീവിതത്തിൽ ആരാകണം എന്നുപോലും തീരുമാനിക്കാൻ പറ്റാത്ത രാജസ്ഥാനിലെ ഖേംപൂർ എന്ന ഗ്രാമത്തിലെ പ്രേരണ എന്ന പെൺകുട്ടിയുടെ കഥയാണ് സ്‌കേറ്റർ ഗേൾ എന്ന സിനിമയിൽ പറയുന്നത്. ലണ്ടനിൽ നിന്ന് തന്റെ അച്ഛന്റെ നാട്ടിലേക്ക് വരുന്ന വിദേശ വനിതയായ […]

Curve / കർവ് (2015)

January 12, 2022 by Shyju S

എംസോൺ റിലീസ് – 2905 ഭാഷ ഇംഗ്ലീഷ് സംവിധാനം Iain Softley പരിഭാഷ അരുൺ ബി. എസ് ജോണർ ഹൊറർ, ത്രില്ലർ 5.5/10 വഴിയരികിൽ കണ്ടുമുട്ടുന്ന അപരിചിതരെ സഹായിക്കുന്നർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് 2015-ൽ പുറത്തിറങ്ങിയ അമേരിക്കൻ സർവൈവൽ ത്രില്ലർ ചലച്ചിത്രമായ ‘കർവ്‘ (Curve). ഒരു യാത്രയ്ക്കിടയിൽ വിജനമായ സ്ഥലത്തുവച്ച് മാലറി എന്ന പെൺകുട്ടിയുടെ കാർ കേടാവുകയും ഒരു അപരിചിതൻ വന്ന് ആ കാർ ശരിയാക്കുകയും ചെയ്യുന്നു. വളരെ മാന്യനും സൽസ്വഭാവിയുമായിരുന്ന  ആ ചെറുപ്പക്കാരനെ മാലറി […]

The Key / ദ കീ (1987)

December 26, 2021 by Shyju S

എംസോൺ റിലീസ് – 2895 ഭാഷ പേർഷ്യൻ സംവിധാനം Ebrahim Forouzesh പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 6.8/10 അബ്ബാസ് കിയറോസ്താമിയുടെ രചനയില്‍ ഇബ്രാഹിം ഫൊറൂസേഷ് സംവിധാനം ചെയ്ത് 1987ല്‍ പുറത്തിറങ്ങിയ ചിത്രമാണ് “ദ കീ”. പേര് സൂചിപ്പിക്കും പോലെ തന്നെ ഒരു താക്കോലാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കഥാപശ്ചാത്തലത്തിലേക്ക് വന്നാല്‍, തന്റെ കുഞ്ഞിനെ അഞ്ച് വയസ്സുകാരനായ മകനെ ഏല്പിച്ച് സാധനങ്ങള്‍ വാങ്ങുവാനായി പുറത്തേക്ക് പോയതാണ് അവരുടെ ഉമ്മ. കുഞ്ഞ് ഉണരുമ്പോള്‍ പാല്‍ കൊടുക്കണമെന്ന് […]

Christmas Story / ക്രിസ്‌മസ്‌ സ്റ്റോറി (2007)

December 24, 2021 by Shyju S

എംസോൺ റിലീസ് – 2893 ഭാഷ ഇംഗ്ലീഷ് സംവിധാനം Juha Wuolijoki പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ, ഫാമിലി, ഫാന്റസി 7.1/10 ക്രിസ്‍മസിന്റെ തലേന്ന് രാത്രിയിൽ ആരുടെയും കണ്ണിൽ പെടാതെ വീടുകളിൽ വന്ന് സമ്മാനങ്ങൾ വെച്ചിട്ട് പോവുന്ന സാന്താക്ലോസിനെപ്പറ്റി നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കി ഫിന്നിഷ് ഭാഷയിൽ ഇറങ്ങിയ ചിത്രമാണ് Joulutarina / ക്രിസ്മസ് സ്റ്റോറി. ക്രിസ്‌മസ്‌ തലേന്ന് തന്റെ അച്ഛനെയും അമ്മയെയും കുഞ്ഞനിയത്തിയെയും നഷ്ടപ്പെട്ട് അനാഥനായ നിക്കോളാസ്, കുട്ടികളുടെ പ്രിയപ്പെട്ട സമ്മാന-വാഹകൾ […]

Ghanchakkar / ഘൻചക്കർ (2013)

December 24, 2021 by Shyju S

എംസോൺ റിലീസ് – 2892 ഭാഷ ഹിന്ദി സംവിധാനം Raj Kumar Gupta പരിഭാഷ പ്രവീൺ വിജയകുമാർ ജോണർ കോമഡി, ക്രൈം, ത്രില്ലർ 5.8/10 സഞ്ജുവും പണ്ഡിറ്റും ഇദ്രിസും ചേർന്ന് ഒരു ബാങ്ക് കൊള്ളയടിക്കുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം കൊള്ളമുതൽ വീതിക്കാം എന്ന തീരുമാനത്തിൽ മുഴുവൻ കാശും സഞ്ജുവിനെ ഏൽപ്പിച്ച് ഇരുവരും മടങ്ങുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം തിരിച്ചു വരുന്ന പണ്ഡിറ്റും ഇദ്രിസും കാണുന്നത്, ഒരു അപകടത്തിൽപ്പെട്ട് ഓർമ നഷ്ടപ്പെട്ട സഞ്ജുവിനെയാണ്. സഞ്ജു, പണ്ഡിറ്റിനേയും ഇദ്രിസിനേയും മാത്രമല്ല, […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 79
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]