• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Dokgo Rewind / ഡോക്ഗോ റിവൈൻഡ് (2018)

January 14, 2022 by Shyju S

എംസോൺ റിലീസ് – 2908

പോസ്റ്റർ : ഉണ്ണി ജയേഷ്
ഭാഷകൊറിയൻ
സംവിധാനംhoi Eun-jong
പരിഭാഷസജിത്ത് ടി. എസ്
ജോണർആക്ഷൻ

8.7/10

Download

Kang Hyuk, Choi Jae Wook, Koo Bon Hwan. മൂവരും ഉറ്റസുഹൃത്തുക്കളാണ്. പഠനം പാതി വഴിയിൽ ഉപേക്ഷിച്ച്, ചുറ്റിയടിക്കറങ്ങലാണ് മൂന്ന് പേരുടെയും പ്രധാന പരിപാടി. മൂന്ന് പേരും മോശമല്ലാത്ത രീതിയിൽ fight ചെയ്യുമെങ്കിലും, Hyuk ആണ് fighting ൽ മികച്ചവൻ. ഒരു ദിവസം മൂവരും ഒത്തു കൂടുന്ന സ്ഥലത്തേക്ക് വരുമ്പോഴാണ് ഒരുത്തനെ  (Kyu Soon) രണ്ടുപേർ കൂടി ഉപദ്രവിക്കുന്നത് കാണുന്നത്. അവരിൽ നിന്നും അവനെ രക്ഷിച്ചു കഴിയുമ്പോൾ, അനിയത്തി ഉപദ്രവിക്കപ്പെട്ട് Hospital ലാണെന്നും, അതിനുണ്ടായ കാരണവും അവരോട് പറഞ്ഞ്, അവൻ സഹായം ചോദിക്കുന്നു. അവരെ സഹായിക്കാമെന്ന് Hyuk വാക്ക് കൊടുക്കുന്നു.

അവർ Dang Young സ്കൂളിലെ students ആയതുകൊണ്ട് അവരോട് എതിരിടുക എന്നത് എളുപ്പമല്ല എന്നവർ മനസ്സിലാക്കുന്നു. Dang Yeong ഉം Gi Cheon ഉം നഗരത്തിലെ മികച്ച സ്കൂളുകളിൽ ഒന്നാണ്. പൊതുവെ കണ്ടാൽ കീരിയും പാമ്പും പോലെ ആയിരുന്ന Dang Yeong – Gi Cheon school കളിലെ students, ഒരു ഉടമ്പടി പ്രകാരം സഖ്യങ്ങളായി മാറി. അതിനാൽ ഒരു സ്കൂളിനൊരു പ്രശ്നം ഉണ്ടെങ്കിൽ സഖ്യമെന്ന നിലക്ക് മറ്റേ school അവരെ സഹായിക്കണം. Kyu soon നെ പിടിച്ചു കൊണ്ട് വരാൻ Dang Yeong, Gi Cheon സ്കൂളിന്റെ സഹായം തേടുന്നു. എന്നാൽ Hyuk ഉം കൂട്ടുകാരും അവരെ ഇടിച്ചു ഓടിക്കുന്നു. പ്രശ്നങ്ങൾ വഷളായത്തോടെ രണ്ട് സ്കൂളുകളും Kyu Soon നെ പിടിച്ചു കൊണ്ട് പോകാൻ ശ്രമിക്കുകയും, Hyuk ഉം കൂട്ടുകാരും രണ്ട് സ്കൂളുകൾ തമ്മിലുള്ള സഖ്യം തകർക്കാനും ശ്രമിക്കുകയാണ്.

Action ന് പ്രധാന്യം നൽകി 2018 ൽ ഇറങ്ങിയ ഈ mini series ൽ K-Pop Band Exo യുടെ member ആയ Oh Se Hun ആണ് പ്രധാന കഥാപാത്രമായ Kang Hyuk നെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ K-pop band I.O.I താരമായ Kang Mina യും Jo Byung Gyu വും An Bo Hyun നും പ്രധാന കഥാപാത്രങ്ങളായി ഇതിലെത്തുന്നു.

10 മിനുട്ട് വീതമുള്ള 20 എപ്പിസോഡുകൾ ആയി ഇറങ്ങിയ സീരീസ് ആണെങ്കിലും, അതിലെ 5 എപ്പിസോഡ് വീതം സംയോജിപ്പിച്ച് 45-48 മിനുട്ട് വീതമുള്ള 4 എപിയായിട്ടാണ് സബ് തയ്യാറാക്കിയിരിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Action, Korean, Web Series Tagged: Sajith TS

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]