എം-സോണ്‍ റിലീസ് – 166
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Krzysztof Kieslowski |
പരിഭാഷ | ശ്രീധർ |
ജോണർ | ഡ്രാമ, മിസ്റ്ററി, റൊമാൻസ് |
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം – ഇവ മൂന്നുമാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ 3 ആശയങ്ങൾ. നീല, വെള്ള, ചുവപ്പ് – ഫ്രഞ്ച് പതാകയിലെ മൂന്നു വർണ്ണങ്ങൾ ഈ മൂന്നു ആശയങ്ങളെ പ്രതിപാദിക്കുന്നു. ഇത് പ്രമേയമാക്കി കീസ്ലൊവ്സ്കി എടുത്ത മൂന്ന് ഭാഗമുള്ള സിനിമാ പരമ്പരയിലെ (മൂന്ന് വർണങ്ങൾ) മൂന്നാം ഭാഗമാണ് റെഡ്.
സാഹോദര്യത്തെ സൂചിപ്പിക്കുന്ന ചുവപ്പ് നിറം – തീർത്തും ബന്ധമില്ലാത്ത കുറെ കഥാപാത്രങ്ങൾ സാഹചര്യങ്ങൾ മൂലം എങ്ങനെ അടുക്കുന്നു എന്നതാണ് ഇതിന്റെ ഇതിവൃത്തം. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന് നോമിനേഷൻ കിട്ടുകയും ചെയ്തു ഈ ചിത്രത്തിന്.