എം-സോണ്‍ റിലീസ് – 718
അകിര കുറൊസാവ മൂവി ഫെസ്റ്റ് – 3
ഭാഷ | ജാപ്പനീസ് |
സംവിധാനം | അകിര കുറൊസാവ |
പരിഭാഷ | ശ്രീധര്‍ |
ജോണർ | Drama, History |
അകിര കുറൊസാവ സംവിധാനം ചെയ്ത ജാപ്പനീസ് ചലച്ചിത്രം ആണ് ‘ത്രോൺ ഓഫ് ബ്ലഡ്’ . ഷെയ്ക്സ്പിയറിന്റെ മക്ബത്തിനെ അവലംബിച്ച് 1957-ൽ നിർമിച്ചതാണ് ഇത്. ‘മക്ബത്ത്’ എന്ന പേരു മാത്രമല്ല കുറസോവ മാറ്റിയത്. നാടകത്തിന്റെ പദാനുപദ ചലച്ചിത്രഭാഷ്യത്തിനു പകരം നാടകത്തിന്റെ അന്തഃസത്തയെ സെല്ലുലോയ്ഡിൽ പുനരാവിഷ്കരിക്കുകയായിരുന്നു അദ്ദേഹം. കഥയുടെ അതിഭൗതികാന്തരീക്ഷം സൃഷ്ടിക്കാനായി ജാപ്പനീസ് ‘നോ’ നാടകശൈലിയിലാണ് അദ്ദേഹം തന്റെ രചന നിർവഹിച്ചത്. ഷെയ്ക്സ്പിയറിന്റെ ഒരു വരിപോലും അതേപടി സ്വീകരിക്കാതെ ആ അനശ്വരനാടകത്തിന്റെ ആത്മാവ് സൂക്ഷ്മഭാവങ്ങളോടെ സിനിമയിൽ ആവിഷ്കരിക്കുകയായിരുന്നു കുറസോവ എന്നാണ് ചലച്ചിത്ര വിമർശകരുടെ വിലയിരുത്തൽ. അതുകൊണ്ടാണ് ത്രോൺ ഒഫ് ബ്ലഡ് ഒരു ക്ളാസ്സിക് ആയിത്തീർന്നത് എന്നും വിലയിരുത്തപ്പെടുന്നു.