എം-സോണ്‍ റിലീസ് – 286
ക്ലാസ്സിക് ജൂൺ 2016 – 04
ഭാഷ | ഹംഗേറിയൻ |
സംവിധാനം | Zoltán Fábri |
പരിഭാഷ | കെ. രാമചന്ദ്രൻ |
ജോണർ | ഡ്രാമ, സ്പോർട്, വാർ |
1962-ൽ പുറത്തിറങ്ങിയ പ്രശസ്തമായ ഒരു ഹംഗേറിയൻ സിനിമയാണ് ടു ഹാഫ് ടൈംസ് ഇൻ ഹെൽ. ഫുട്ബോളിനെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും മഹത്തരമായത് എന്ന് പ്രകീർത്തിക്കപ്പെടുന്ന ഒന്നാണ് ഇത്. ഫുട്ബോൾ കളിയെ ഫാസിസത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ പശ്ചാത്തലത്തിൽ ആഖ്യാനത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു. പ്രശസ്തനായ സോല്താൻ ഫാബ്രിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഫാസിസത്തിന്റെ നീതിശാസ്ത്രം പരപീഡനരതിയുടെതു തന്നെയാണെന്ന് വെളിപ്പെടുത്തുന്ന ഈ മഹത്തായ സിനിമ കളി കണ്ടാനന്ദിക്കുന്ന എല്ലാവരുടെയും(പ്രേക്ഷകന്റെയും) മാനസികാവസ്ഥയുടെ യുക്തിയെ തന്നെയാണ് വിചാരണ ചെയ്യുന്നത്.
1962-ലെ ബോസ്റ്റൺ സിനിമ ഫെസ്റ്റിവലിൽ ക്രിറ്റിക്സ് പുരസക്കാരത്തിന് ചിത്രം അർഹമായി. 1981-ൽ പുറത്തിറങ്ങിയ പ്രശസ്ത അമേരിക്കൻ ചലച്ചിത്രം “ഐസ്കേപ്പ് ടു വിക്റ്ററി” ഈ ചിത്രത്തിന്റെ പുനർനിർമ്മിതിയാണ്.