Uri: The Surgical Strike
ഉറി: ദ സർജിക്കൽ സ്ട്രൈക്ക് (2018)

എംസോൺ റിലീസ് – 1035

ഭാഷ: ഹിന്ദി
സംവിധാനം: Aditya Dhar
പരിഭാഷ: ശരത് മേനോൻ
ജോണർ: ആക്ഷൻ, ഡ്രാമ, വാർ
Download

17336 Downloads

IMDb

8.2/10

Movie

N/A

ശത്രുരാജ്യത്ത് കടന്നു ചെന്ന് അവിടുത്തെ പ്രധാനസ്ഥലങ്ങളിൽ മാത്രം ആക്രമണം നടത്തുന്ന സൈനികരീതിയാണ് സർജിക്കൽ സ്ട്രൈക്ക്. ലോകത്തിൽ സർജിക്കൽ സ്ട്രൈക്ക് ചെയുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യക്കു മുൻപേ സർജിക്കൽ സ്ട്രൈക്ക് നടത്തിയത് ഇസ്രേലും, അമേരിക്കയുമാണ്. ഇസ്രേൽന്റെ സർജിക്കൽ സ്ട്രൈക്ക് ആയിരുന്നു Operation Entabe. അത് ബെയ്‌സ് ചെയ്തു ഒരുപാടു ഹോളിവുഡ് സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അതുപോലെ 2016 സെപ്തംബര് 29 നു ഇന്ത്യ പാക് ഒക്കുപൈഡ് കാശ്മീരിൽ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ബെയ്‌സ് ചെയ്തു എടുത്ത പടമാണ് ഉറി: ദ സർജിക്കൽ സ്ട്രൈക്ക്.

ഏതൊരു സാധാരണക്കാരനെക്കൊണ്ടും ജയ്‌ഹിന്ദ്‌ എന്ന് ആവേശത്തോടെ വിളിപ്പിക്കുന്ന രീതിയിലാണ് ഉറിയിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ചിത്രീകരിച്ചിരിക്കുന്നത്. ഒരുപക്ഷെ ഇതാദ്യമായിട്ടാവും ഇന്ത്യൻ സിനിമയിൽ ഒരു കമാൻഡോ ഓപ്പറേഷൻ ഇത്രയും നന്നായി അവതരിപ്പിച്ചിട്ടുള്ളത്. ഉറി ആക്രമണങ്ങളുടെ യഥാർത്ഥ കാരണം 2016 ലുണ്ടായ ഒരു സംഭവമാണ്. ഇന്ത്യൻ ആർമിയുടെ ചരിത്രത്തിലെ ഏറ്റവും ധീരമായ ഒരു സൈനിക നടപടിയായിരുന്നു നിയന്ത്രണരേഖ മറികടന്ന് ശത്രു രാജ്യത്തു ചെന്ന് നടത്തിയ വിജയകരമായ ഈ ഓപ്പറേഷൻ.

ആദിത്യ ധർ ആദ്യമായി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഉറി: ദ സർജിക്കൽ സ്ട്രൈക്ക് എന്ന ഈ ചിത്രം ഒരുപരിധി വരെ വസ്തുതകളോട് നീതി പുലർത്തി, കമാൻഡോ ഓപ്പറേഷൻ അതിന്റെ ഏറ്റവും നല്ല ഡീറ്റൈലുകളോട് കൂടിയും സാങ്കേതിക മികവോടു കൂടിയും അവതരിപ്പിച്ചിരിക്കുന്നു. ഓരോ ഇന്ത്യക്കാരനും കാണേണ്ടതാണ് ഈ ചിത്രം.