എം-സോണ്‍ റിലീസ് – 1403
MSONE GOLD RELEASE
ഭാഷ | പോളിഷ് |
സംവിധാനം | Adrian Panek |
പരിഭാഷ | ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ |
ജോണർ | ഡ്രാമ, ഹൊറർ, വാർ |
നാസി കോൺസൻട്രേഷൻ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട വ്യത്യസ്ത പ്രായത്തിലുള്ള കുറച്ച് കുട്ടികൾ ഒരു ഒഴിഞ്ഞ കെട്ടിടത്തിൽ അഭയം പ്രാപിക്കുന്നു. അവിടെ അവരെ സഹായിക്കാൻ ആരും തന്നെ ഇല്ല. ഭക്ഷണവും വെള്ളവും ഒന്നും തന്നെ ഇല്ലാത്ത ഒരിടം. ഒപ്പം ആ കെട്ടിടത്തിന്റെ ചുറ്റും വെറി പിടിച്ച് നടക്കുന്ന കുറേ നായ്ക്കളും. മനുഷ്യരെ കണ്ടാൽ ഓടിച്ചെന്ന് കടിച്ച് കൊന്ന് കളയും. അത്രക്ക് കരുത്തരായ ക്രൂരന്മാരായ നായ്ക്കൾ. ഇതിനെ എല്ലാം ആ കുട്ടികൾ എങ്ങനെ തരണം ചെയ്യുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം. ഒരിറ്റ് ദാഹജലത്തിനുവേണ്ടിയും അല്പം ഭക്ഷണത്തിനുവേണ്ടിയുമുള്ള അവരുടെ കഷ്ടപ്പാടുകൾ കാഴ്ചക്കാരുടെ മനസ്സലിയിക്കും.
2018 ൽ പുറത്തിറങ്ങിയ ഈ ചിത്രം നിരവധി രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ പങ്കെടുക്കുകയും പതിനൊന്നോളം പുരസ്കാരങ്ങൾ നേടുകയുമുണ്ടായി. സംവിധാന, ചിത്രീകരണ മികവുകൾ ഒരുപാട് നിരൂപക പ്രശംസകളും പിടിച്ചുപറ്റി.