എം-സോണ്‍ റിലീസ് – 2142
ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 03
ഭാഷ | അറബിക് |
സംവിധാനം | Mohamed Diab |
പരിഭാഷ | ശ്രീധർ |
ജോണർ | ഡ്രാമ |
ഫെയ്‌സ താഴെക്കിടയിലുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥയാണ്. ഭർത്താവും മക്കളുമുണ്ട്. മക്കളുടെ സ്കൂളിൽ ഫീസ് അടക്കാൻ പോലും ബുദ്ധിമുട്ടുന്ന കുടുംബമാണ്. യാഥാസ്ഥിതികമായ ജീവിതവും കാഴ്ചപ്പാടും.
നെല്ലി ഒരു കാൾ സെന്റർ ജോലിക്കാരിയാണ്, സ്റ്റാൻഡപ്പ് കൊമേഡിയൻ ആകാൻ ശ്രമിക്കുന്ന, അവളെ സ്നേഹിക്കുന്ന കാമുകനും കുടുംബവും ഉള്ള ചുറുചുറുക്കുള്ള പെൺകുട്ടിയാണ്. തരക്കേടില്ലാത്ത ചുറ്റുപാടിൽ വളർന്നതാണ്.
സെബ പണക്കാരിയാണ്, സ്വന്തമായി നഗരത്തിൽ ബുട്ടീക് നടത്തുന്ന ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന സ്വന്തം കാലിൽ നിൽക്കുന്ന ഒരു സ്ത്രീയാണ്.
ഇവർ മൂന്ന് പേരും കയ്‌റോയുടെ പലഭാഗത്തായി തികച്ചും വ്യത്യസ്തമായ ചുറ്റുപാടിൽ ജീവിക്കുന്ന സ്ത്രീകളാണ്. പക്ഷെ മൂന്ന് പേർക്കും ഒരുപോലെ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമുണ്ട് – ലൈംഗീക അധിക്ഷേപം/പീഡനം. ഇതിനെതിരെ മൂന്ന് പേരുടെയും പോരാട്ടവും വ്യത്യസ്തമാണ്.
ഈജിപ്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലൈംഗീക പീഡന കേസ് കൊടുത്ത നൂറി റൂഷ്‌ദിയുടെ കഥയും വേറെ സംഭവകഥകളും കോർത്തിണക്കിയ ഒരു സോഷ്യൽ ത്രില്ലർ ആണ് കയ്‌റോ 678. സമൂഹം സ്ത്രീകൾക്കെതിരെയുള്ള അക്രമത്തിനു നേരെ എത്രമാത്രം കണ്ണടക്കുന്നുണ്ടെന്നതിന്റെ ഒരു നേർക്കാഴ്ച്ച കൂടിയായ ഈ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത ഈജിപ്ഷ്യൻ സംവിധായകൻ മുഹമ്മദ് ദിയാബ് (Clash) ആണ്.