എം-സോണ്‍ റിലീസ് – 2156
ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 07
ഭാഷ | അറബിക് |
സംവിധാനം | Youssef Chahine |
പരിഭാഷ | കൃഷ്ണപ്രസാദ് പി ഡി |
ജോണർ | കോമഡി, ക്രൈം, ഡ്രാമ |
യൂസഫ് ഷഹീൻ സംവിധാനം ചെയ്തത് 1958ൽ പുറത്തിറങ്ങിയ ഈജിപ്ഷ്യൻ ചിത്രമാണ് കയ്‌റോ സ്റ്റേഷൻ..പുതിയ ക്രൈം ത്രില്ലർ സിനിമകളെ അനുസ്മരിപ്പിക്കും വിധം 50കളിൽ നിർമിക്കപ്പെട്ട ഒരു മാസ്റ്റർപീസായാണ് ഈ ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്. ഒരുപക്ഷേ സൈക്കോയുടെ ആദ്യത്തെ വേർഷൻ ഇതൊക്കെ ആയിരുന്നിരിക്കാം.
കയ്‌റോ റെയിൽവേസ്റ്റേഷനും അവിടുത്തെ ആളുകളുമാണ് കഥാപാത്രങ്ങൾ.മുടന്തുള്ള കെനാവിക്ക് കൂൾഡ്രിങ്ക്‌സ് വിൽക്കുന്ന ഹനൂമയെ ഇഷ്ടമാണ്.അബു സെരിഹുമായി വിവാഹം ഉറപ്പിച്ച ഹനൂമ കെനാവിയെ വകവെക്കുന്നില്ല.തുടർന്നുണ്ടാവുന്ന തമാശയും സീരിയസ്നെസ്സും ഒക്കെ നിറഞ്ഞ സംഭവങ്ങളാണ് ചിത്രം.
അത്യന്തം ത്രില്ലിങ് ആയിട്ടുള്ള, അക്കാലത്തെ എല്ലാ സാങ്കേതിക തികവോടും കൂടിയ ചിത്രം 8ആമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും, 31ആമത് ഓസ്കാർ പുരസ്കാരത്തിലും മത്സരിച്ചിരുന്നു.