Chronicle of a Disappearance
ക്രോണിക്കിള്‍ ഓഫ് എ ഡിസപ്പിയറന്‍സ് (1996)

എംസോൺ റിലീസ് – 1874

ഭാഷ: അറബിക് , ഹീബ്രു
സംവിധാനം: Elia Suleiman
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: ഡ്രാമ
Download

309 Downloads

IMDb

6.9/10

Movie

N/A

ഏലിയാ സുലൈമാൻ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് Chronicle of a Disappearance. സ്വയം തിരഞ്ഞെടുത്ത വനവാസത്തിനുശേഷം ഇസ്രായേലിലേക്ക് തിരിച്ചുവരുന്ന ഏലിയയുടെ ജീവിതത്തിലെ പല സംഭവങ്ങളും ഇസ്രായേൽ പലസ്തീൻ സമാധാനചർച്ചകൾ നടക്കുന്ന പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യവും ഇടകലർത്തി ഒരുകൂട്ടം സ്കിറ്റുകളാണ് ചിത്രം. ഇതിൽ ഏലിയയോടൊപ്പം വീട്ടുകാരും മറ്റ് ബന്ധുക്കളും അടുത്തറിയുന്ന സുഹൃത്തുക്കളും അയൽവാസികളുമെല്ലാമാണ് അഭിനയിച്ചിരിക്കുന്നത്. ഇസ്രായേലി സർക്കാരിനെ വിമർശിക്കുന്ന രീതിയിൽ എടുത്ത പടമാണെങ്കിലും അനവധി ഇസ്രായേലി സിനിമാ വിമർശകർ പോലും ആ വർഷത്തെ മികച്ച ഇസ്രായേലി ചിത്രമായി ഇതിനെ തിരഞ്ഞെടുത്തു. വെനീസ് ഇന്റർനാഷണൽ ചലച്ചിത്ര മേളയിലും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.