I Am Nojoom, Age 10 and Divorced
അയാം നുജൂം, ഏജ് 10 ആൻഡ് ഡൈവോഴ്‌സ്ഡ് (2014)

എംസോൺ റിലീസ് – 927

ഭാഷ: അറബിക്
സംവിധാനം: Khadija Al-Salami
പരിഭാഷ: നിഷാദ് ജെ.എൻ
ജോണർ: ഡ്രാമ
Download

994 Downloads

IMDb

6.9/10

Movie

N/A

യമനിലെ നിലവിലുള്ള വിവാഹ വ്യവസ്ഥയെ തന്നെ മാറ്റി മറിക്കാൻ കാരണമായ ഒരു കൊച്ചു പെൺകുട്ടിയുണ്ട്. യുദ്ധവും കലാപങ്ങളും ദാരിദ്ര്യവും നിറഞ്ഞ യമനിലെ ഖാർഡ്ജിയെന്ന കുഗ്രാമത്തിൽ വളർന്ന്, ഒൻപതാമത്തെ വയസ്സിൽ മാതാപിതാക്കളുടെ നിർബദ്ധത്തിനു വഴങ്ങി വിവാഹിതയായി. തന്റെ പത്താമത്തെ വയസ്സിൽ വിവാഹ മോചനം നേടി ലോകത്തിലെ തന്നെ ശൈശവ വിവാഹങ്ങൾക്ക് തിരിച്ചറിവിന്റെ ജ്വാല പകർന്ന നുജൂദ് അലി. അവളുടെ ജീവിതത്തിന്റെ പുസ്തകമാണ്. ” ഞാൻ നുജൂദ്, വയസ് പത്ത്, വിവാഹമോചിത”. നുജൂദ് അലിയും ഡെൽഫിൻ മിനായിയും കൂടി ചേർന്നെഴുതിയ പുസ്തകം ലോക ചരിത്രത്തിൽ തന്നെ സംഭവമായി.

ഈ സംഭവകഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ഖദീജ അൽ സലാമിയുടെ സംവിധാനത്തിൽ 2014 ലിൽ പുറത്തിറങ്ങിയ യമൻ ചിത്രം “i am nojoom, age 10 and divorced”.