In Syria
ഇൻ സിറിയ (2017)

എംസോൺ റിലീസ് – 638

ഭാഷ: അറബിക്
സംവിധാനം: Philippe Van Leeuw
പരിഭാഷ: ജയേഷ്. കെ
ജോണർ: ഡ്രാമ, വാർ
IMDb

7.1/10

Movie

N/A

ഫിലിപ്പി വാന്‍ ലീയുവിന്‍റെ ’ഇന്‍ സിറിയ’ എന്ന ചിത്രം തരുന്ന കാഴ്ചാനുഭവം ഭീതിയുടേതാണ്. സ്വന്തം മണ്ണില്‍ ഏതു നിമിഷം വേണമെങ്കിലും വെടിയേറ്റ് വീഴാവുന്ന അസ്ഥിരതകള്‍ മാത്രം നിറഞ്ഞ ഒരു കൂട്ടം മനുഷ്യരുടെ ചിത്രം. പുറത്തേക്ക് ഇറങ്ങിയാല്‍ ഏത് നിമിഷവും വെടിയേറ്റ് വീഴാം, ലൈംഗികമായി പീഡിപ്പിക്കപ്പെടാം. ഇത്തരത്തില്‍ അസ്ഥിരതകള്‍ മാത്രം നിറഞ്ഞ് നില്‍ക്കുന്ന സിറയിയിലെ ദമാസ്‍കസിലെ ഒറു കുടുംബത്തിലേക്കാണ് ഫിലിപ്പി വാന്‍ ലീയു പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നത്. ഒരു അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഒരു കുടംബത്തിന്റെ ഒരു ദിവസമാണ് കഥ. രാവില തുടങ്ങി രാത്രി അവസാനിക്കുന്ന ഒരു ദിവസത്തെ സംഭവങ്ങള്‍.
എങ്ങനെയാണ് രണ്ട് സ്‍ത്രീകള്‍ യുദ്ധത്തിനെതിരെ, ആക്രമണത്തിനെതിരെ പ്രതിരോധം സൃഷ്‍ടിക്കുന്നതെന്ന് ചിത്രം കാണിച്ച് തരുന്നുണ്ട്. ഒരാള്‍ക്ക് അതിനായി തന്‍റെ ശരീരം ഉപയോഗിക്കേണ്ടി വരുമ്പോള്‍ മറ്റൊരാള്‍ തന്റെ മാനസിക ബലത്തിലൂടെ മറ്റുള്ളവരെ സംരക്ഷിച്ച് പൊതിഞ്ഞ് നിര്‍ത്തുകയാണ്. തന്റെ അപ്പാര്‍ട്ട്മെന്‍റില്‍ മക്കളെയും ഭര്‍ത്താവിന്‍റെ അച്ഛനെയും അയല്‍ക്കാരിയായ യുവതിയേയും അവരുടെ കുഞ്ഞ് കുടുംബത്തെയും വീട്ട് ജോലിക്കാരിയേയും സംരക്ഷിച്ച് നിര്‍ത്തുന്ന ഔമം യാസാന്‍ ഒരു പ്രതിനിധിയാണ്. ലോകത്തെമ്പാടും നിലനില്‍പ്പിനായി പോരടിക്കേണ്ടി വരുന്ന സ്‍ത്രീകളുടെ പ്രതിനിധി. ഒയുംയസ്സാനായി അഭിനയിച്ചിരിക്കുന്നത് പ്രശസ്ത ഇസ്രായേൽ നടിയായ ഹിയാം അബ്ബാസും അയല്‍ക്കാരിയായ യുവതിയായി അഭിനയിച്ചിട്ടുള്ളത് എഴുത്തുകാരി കൂടിയായ ഡയമണ്ട് ബൗ അബൗദുമാണ്.
നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും ബർലിൻ, കെയ്റോ തുടങ്ങിയ മേളകളിൽ അവാർഡുകളും നേടിയിട്ടുള്ള ചിത്രമാണ് ഇൻ സിറിയ