Mosul
മൊസൂൾ (2019)

എംസോൺ റിലീസ് – 2811

Download

6174 Downloads

IMDb

7.1/10

2014 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ, ഇറാഖിലെ പട്ടണമായ മൊസൂൾ, ISIS ന്റെ പിടിയിലായിരുന്നു. ഈ വർഷങ്ങളിൽ, ഈ അധിനിവേശക്കാരോട് നിരന്തരമായി പോരാടിയ ഏക വിഭാഗമായിരുന്നു നിനെവേ പ്രദേശത്തെ SWAT യൂണിറ്റ്. ഐസിസ് കാരണം പരിക്ക് പറ്റിയവരോ കുടുംബങ്ങങ്ങളെ നഷ്ടപ്പെട്ടവരോ ആയ തദ്ദേശികളായ ഇറാഖികളായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്.

നായക കഥാപാത്രമായ കാവ, ഐസിസുമായുള്ള വെടി വയ്പ്പിൽ മരണത്തെ മുഖാമുഖം കാണുന്ന സമയത്ത്, SWAT ടീം അവരുടെ രക്ഷക്കെത്തുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. തുടർന്നങ്ങോട്ട് കഥ വളരെ ദ്രുതഗതിയിലാണ് പോകുന്നത്. സ്ഥിരമായി അമേരിക്കക്കാരുടെ കണ്ണിലൂടെ മിഡിൽ ഈസ്റ്റ് യുദ്ധങ്ങൾ കണ്ടിരുന്ന നമുക്ക്, പുതിയൊരു അനുഭവമാണ് തദ്ദേശീയരുടെ കണ്ണിലൂടെ നടക്കുന്ന ഈ കാഴ്ചകൾ.

മാത്യു മൈക്കിൾ കാർനഹാൻ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആദം ബെസ്സ, സുഹൈൽ ദബാഷ്, ഇഷാഖ് ഏലിയാസ്, വലീദ് എൽഗാദി എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.