Omar
ഒമര്‍ (2013)

എംസോൺ റിലീസ് – 113

ഭാഷ: അറബിക്
സംവിധാനം: Hany Abu-Assad
പരിഭാഷ: ഉമ്മർ ടി.കെ
ജോണർ: ക്രൈം, ഡ്രാമ, റൊമാൻസ്
Download

2084 Downloads

IMDb

7.5/10

Movie

N/A

തനിക്കറിയാവുന്നൊരു ലോകത്തെ അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് വരച്ചിടുകയാണ് അബു അസാദ്. പലസ്തീന്‍കാരായ അഭിനേതാക്കളും അണിയറക്കാരുമാണ് ചിത്രത്തില്‍ സഹകരിച്ചിരിക്കുന്നത് എന്നത് ഈ സിനിമയ്ക്ക് ഊര്‍ജ്ജവും തീവ്രതയും പകരുന്നുണ്ട്. ഒരിക്കലും തീരാത്ത യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു ബാല്യകാല സുഹൃത്തുക്കളുടെ കഥപറയുകയാണ് ചിത്രം. അവര്‍ക്കോരോരുത്തര്‍ക്കും അവരവരുടേതായ ആഗ്രഹങ്ങളുണ്ട്. ഒരു വീട്, കാമുകി, കുടുംബം പിന്നെ പലസ്തീന്റെ സ്വാതന്ത്ര്യം . പലസ്തീന്‍ ഭീകരരെന്ന് ഇസ്രയേല്‍ വിശേഷിപ്പിക്കുന്നവരില്‍ നിന്ന് സുരക്ഷതേടി അവര്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന വിഭജനത്തിന്റെ മതില്‍ ചാടിക്കടക്കാറുണ്ട് ഒമര്‍ പലപ്പോഴും. മരണത്തിന്റെ ചീളംവിളിയുമായി പാഞ്ഞെത്തുന്ന ബുള്ളറ്റുകള്‍ക്കിടയിലൂടെയാവും ഒമറിന്റെ മതിലുചാട്ടം. ഇത്ര സാഹസികത അയാള്‍ കാണിക്കുന്നത് തന്റെ സുഹൃത്ത് താരിക്കിനെ കാണാന്‍ വേണ്ടിമാത്രമല്ല. താരിക്കിന്റെ സഹോദരി നാദിയയുടെ സാമീപ്യം അനുഭവിക്കാന്‍ കൂടിയാണ്. ഇസ്രയേല്‍ അധിനിവേശത്തിന്‍ കീഴിലുള്ള വെസ്റ്റ്ബാങ്കില്‍ ആത്മാര്‍ത്ഥ പ്രണയമോ യഥാര്‍ത്ഥ യുദ്ധമോ എന്താണെന്ന് ആര്‍ക്കൂമറിയില്ല. അവിടെ സാഹചര്യങ്ങളുടെ ഇരകളായി ശത്രുക്കള്‍ സൃഷ്ടിക്കപ്പെടുക മാത്രമണ്. ആ മൂന്നു ബാല്യകാല സുഹൃത്തുക്കളും ഒരിക്കല്‍ പടിക്കപ്പെടുന്നു. ക്രൂരമായ പീഡനങ്ങള്‍ക്കു ശേഷം അവര്‍ക്കും മുന്നില്‍ ഒരു തെരഞ്ഞെടുപ്പിന് അവസരമൊരുങ്ങുന്നു. രാജ്യസ്നേഹം നിലനിര്‍ത്തണോ അതോ ജീവന്‍ നിലനിര്‍ത്തണോ? സംശയവും ചതിയും വശ്വാസ്യതയെ തകര്‍ക്കുന്നു. ഒമറിന്റെ ചിന്തകള്‍ പലസ്തീന്റെ ഭൂമികപോലെ രണ്ടായി പിളരുന്നു.